- രാജന് ആര്യപ്പള്ളില്‍, അറ്റ്ലാന്റ
സൗത്ത് ഫ്ളോറിഡ: 2016 ജൂലൈ 28 മുതല്‍ 31 വരെ സൗത്ത് ഫ്ളോറിഡ യില്‍ ഫോര്ട്ട്ലോര്ഡേയില് മാരിയാട്ട്കോറല് സ്പ്രിംഗ്സ് ഹോട്ടല്‍, ഗോള്‍ഫ് ക്ലബ് & കണ് വന്ഷന് സെന്ററില്‍ വെച്ച് നടക്കുന്ന 14-ാമത് ഐ.പി.സി. ഫാമിലി കോണ്‍ഫ്രന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ക്രമീകരിച്ചിട്ടുള്ള വെബ്സൈറ്റിന്റെ ഉദ്ഘാടനം നംവംബര്‍ 7-ന് ഐ.പി.സി ശാലേംചര്ച്ച്, സണ്‍റൈസ്, ഫ്ളോറിഡയില്‍ വെച്ച് പാസ്റ്റര്‍ ജോര്‍ജ്ജ് മാത്യു പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്തു. നാഷണല്‍ സെക്രട്ടറി ജോസ് സാമുവേല്‍, ട്രഷറാര്‍ സാം വര്‍ഗ്ഗീസ്, യൂത്ത്കോര്‍ഡിനേറ്റര്‍ സാം മാത്യു, ലേഡീസ് കോര്‍ഡീനേറ്റര്‍ ഷേര്‍ളി ചാക്കോഎന്നിവര്‍ ഉദ്ഘാടന മീറ്റിംഗില്‍ പങ്കെടുത്തു. ആധുനീകരീതിയില്‍ സംവിധാനം ചെയ്തിരിക്കുന്ന വെബ്സൈറ്റിലൂടെ 2016 ജൂലൈമാസം 28 മുതല്‍ 31 വരെ സൗത്ത് ഫ്ളോറിഡയില്‍ വെച്ച് നടക്കുന്ന 14-ാമത് ഐ.പി.സി ഫാമിലി കോണ്‍ഫ്രറന്‍സിന്റെ വിശദവിവരങ്ങള്‍ ലോകമെങ്ങുമുള്ളവര്‍ക്ക് അറിയുവാന്‍ കഴിയും. കോണ്ഫ്രന്സിനെക്കുറിച്ചുള്ളവിവരങ്ങളടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ സൈറ്റിലൂടെ വായിക്കുവാനും, ഓണ്‍ലൈന്‍ രജിസ്ട്രേഷന് ക്രമീകരണങ്ങളും ചെയ്യുന്നതാണെന്ന് സെക്രട്ടറി ജോസ് സാമുവേല്‍, ട്രഷറാര്‍ സാം വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു. കോണ്ഫ്രന്സിനെപ്പറ്റിയുള്ള കൂടുതല്‍വിവരങ്ങള്‍ക്കായി ഡ്ബ്ലുഡ്ബ്ലുഡ്ബ്ലു.ഐപിസിഫാമിലി കോണ്‍ഫ്രന്‍സ്.കൊം / ഡബ്ലു ഡ്ബ്ലു ഡ്ബ്ലു ഐപിസി ഫാമിലികോണ്ഫ്രന്സ്.ഓര്‍ഗ് എന്ന സൈറ്റ് സന്ദര്‍ശിക്കുക.
Comments