ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ താമസിയ്ക്കുന്ന റാന്നി സ്വദേശികളെ ഒരു കുടക്കീഴില് അണിനിരത്തി പുതുതായി രൂപീകരിച്ച് ഫ്രണ്ട്സ് ഓഫ് റാന്നി ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 13ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് നടത്തപ്പെടുന്നതാണ്. ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിന് റെസ്റ്റോറന്റില്‍ വച്ച് നടത്തപ്പെടുന്ന സമ്മേളനം പുണ്യസന്ദര്ശനാര്ത്ഥം അമേരിയ്ക്കയില്‍ എത്തിച്ചേരുന്ന റാന്നി എം.എല്‍.എ. രാജു ഏബ്രഹാം നിര്വഹിയ്ക്കുന്നതാണ്. നവംബര്‍ 11ന് ഓള് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഓഫീസില്‍ കൂടിയ പ്രവര്‍ത്തകസമ്മേളനത്തില്‍ വച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റജി വലിയകാലാ(പ്രസിഡന്റ്) അനില്‍ മാത്യു(സെക്രട്ടറി), മാത്യു തോമസ്(ബാബു, ട്രസ്റ്റി), ഏബ്രഹാം തോമസ്(ജോയ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ജോര്‍ജ് തോമസ്(സണ്ണി, പി.ആര്.ഓ.) എന്നിവരാണ് പുതിയ ഭാരവാഹികള്‍. വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലേക്കും എം.എല്‍.എ.യുടെ സ്വീകരണ സമ്മേളനത്തിലേക്കും ന്യൂയോര്‍ക്കില്‍ താമസിയ്ക്കുന്ന റാന്നി നിയോജകമണ്ഡലത്തില്‍പ്പെട്ട എല്ലാ സ്നേഹിതരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. മല്ലപ്പള്ളി താലൂക്കിലെ ഏഴുമറ്റൂര്‍, കൊറ്റനാട്, കോട്ടാങ്ങല്‍ പഞ്ചായത്തുകളും റാന്നി താലൂക്കില്‍ ഉള്‍പ്പെട്ട അയിരൂര്‍, നാറാണംമൂഴി, അങ്ങാടി, പഴവങ്ങാടി, പെരുനാട്, ചെറുകോല്‍, റാന്നി, വടശേരിക്കര, വെച്ചച്ചിറ എന്നീ പഞ്ചായത്തുകളുമാണ് നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക റജി വലിയകാലാ: 516 343 9506 അനില്‍ മാത്യു: 516-996-6065
Comments