ന്യൂയോര്‍ക്ക്: സ്പിരിച്ച്വല്‍ ഡിവൈന്‍ സെന്റര്‍ ഒരുക്കുന്ന സമ്പൂര്‍ണ്ണ ക്രിസ്തീയ ഗാനമേളയും വചന പ്രഘോഷണ യാത്രയും ഈസ്റ്റര്‍ ആഘോഷത്തോടനുബന്ധിച്ച് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പര്യടനത്തിനായി എത്തിച്ചേരുന്നു. സുപ്രസിദ്ധ കുടുംബ പ്രഭാഷകന്‍, കൗണ്‍സിലര്‍, സ്പരിച്ചല്‍ ആനിമേഷന്‍ സെന്റര്‍ ഡയറക്ടര്‍, ത്യാഗരാജന് പോളിടെക്നിക്ക് കോളേജ് അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തുവരുന്ന റവ.ഫാദര്‍ ജിയോ തെക്കിനിയത്ത് നയിക്കുന്ന 'ഡിവൈന്‍ ബീറ്റ്സ്' ഒരുക്കുന്ന സംഗീത ഗാനമേളയില്‍ പൂര്‍ണ്ണ വാദ്യോപകരണങ്ങളുടെ അകമ്പടിയോടുകൂടി അഞ്ചില്‍പരം പ്രഫഷണല്‍ ഗായിക ഗായകന്മാര് അണിനിരക്കും. നോര്‍ത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ഈസ്റ്റര്‍ വാരാഘോഷത്തോടനുബദ്ധിച്ച് വിവിധ ദിവസങ്ങളിലായി നടത്തപ്പെടുന്ന വചനവും സംഗീതവും കോര്‍ത്തിണക്കിയ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കലാവിരുന്നില്‍ പ്രശസ്ത സംഗീതഞ്ജരുടെ സാന്നിദ്ധ്യത്തില്‍ പ്രമുഖ ഗായകര്‍ ശ്രുതി മധുരങ്ങളായ ആത്മീയ ഗാനങ്ങള്‍ ആലപിക്കും. വിവരങ്ങള്‍ക്ക് ബദ്ധപ്പെടുക: വിനോയി: 863 399 9655, ഷാജി: 917 439 0563, ജോമോന്: 863 709 4434, ശ്രീനി 863 608 6414, ബോബി- 863 513 2588, ജേക്കബ്-469 371 0638
Comments