ചാര്‍ളി പടനിലം
ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൌത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്തോടനുബന്ധിച്ചു "ഓര്‍ത്തഡോക്സ് വില്ലേജിന്റെ" പ്രാരംഭ നടപടികള്‍ ആരംഭിക്കാനായി ഭദ്രാസനാസ്ഥാനത്തു അഭിവന്ദ്യ അലക്സിയൊസ്സ് മാര്‍ യൗസേബിയോസ്സ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഭദ്രാസന കൌണ്‍സില്‍ തീരുമാനിച്ചു. നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനായി റവ.ഡോ . ഫാ. ജോയി പയ്ങ്ങോളില്, ചാര്‍ളി വര്‍ഗ്ഗീസ്സ് പടനിലം എന്നിവരെ കൌണ്‍സില്‍ ചുമതലപ്പെടുത്തി. സെന്റെര് വികസനത്തോടനുബന്ധിച്ചു നിര്‍മ്മിക്കുന്ന ചാപ്പല്‍ പ്ലാന്‍, ഫണ്ട് റൈസിംഗ്, ബജറ്റ് , 2016 വാഷിക അസ്സംബ്ലി, എന്നീ വിഷയങ്ങളും ഭദ്രാസന നടത്തിപ്പിന് ആവശ്യമായ മറ്റു വിഷങ്ങളും കൌണ്‍സില്‍ ചര്‍ച്ച ചെയ്ത് അനുയോജ്യമായ തീരുമാനങ്ങളെടുത്തു. അഭി.അലക്സിയൊസ്സ് മാര്‍ യൂസബിയൊസ്സ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ബീസ്ലി ഊര്‍സ്ലേം സെന്ററില്‍ കൂടിയ കൌണ്‍സില്‍ മീറ്റിംഗില്‍ ഭദ്രാസന സെക്രടറി റവ .ഫാ. ജോയി പയിങ്ങോലില്, ഫാ.ശ്ലോമ്മോ ഐസക് ജോര്‍ജ്ജ് , ഫാ. മാത്യൂസ് ജോര്‍ജ്ജ് ,ശ്രീ. ചാര്‍ളി വര്‍ഗ്ഗീസ്സ് പടനിലം , ശ്രീ,ജോര്‍ജ്ജ് ഗീവര്‍ഗ്ഗീസ്സ്, ശ്രീ.എല്‍സണ്‍ സാമുവേല്‍ , ക്യപ്റ്റന്‍ ജെസ്സണ് വര്‍ഗ്ഗീസ്സ് എന്നിവര്‍ പങ്കെടുത്തു.
Comments