ഫിലാഡല്‍ഫിയ: എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ നടത്തിവരുന്ന കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 5 ശനിയാഴ്ച്ച രാവിലെ 7:30 മുതല്‍ വൈകിട്ട് 6:00 മണിവരെ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ നടക്കും. അമേരിക്കയില്‍ സീറോമലബാര്‍ സഭയുടെ അത്മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ് എം സി സി) വളര്‍ച്ചക്ക് ദേശീയതലത്തിലും, രൂപതാതലത്തിലും വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്റെ പ്രഥമ ഗ്രാന്റ്പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും ചെയ്ത സീറോമലബാര്‍സഭാ മേജര്‍ ആര്‍ച്ചുബിഷപ്പും, അത്യുന്നത കര്‍ദ്ദിനാളുമായിരുന്ന ദിവംഗതനായ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന മൂന്നാമത് ദേശീയ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റാണിത്. 1999 മുതല്‍ 2011 വരെ സീറോമലബാര്‍ സഭയുടെ തലവനും പിതാവുമായിരുന്ന കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്മരണാര്‍ത്ഥം എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ ശനിയാഴ്ച്ച സംഘടിപ്പിക്കുന്ന മല്‍സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. സക്കറിയാസ് ജോസഫ്, സെക്രട്ടറി ത്രേസ്യാമ്മ മാത്യു, ട്രഷറര്‍ ലയോണ്‍സ് തോമസ് (രാജീവ്) എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍നിന്നായി 6 ടീമുകള്‍ മല്‍സരത്തിനു രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എസ് എം സി സി ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറും സീറോമലബാര്‍ ഫൊറോനാപള്ളി വികാരിയുമായ റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി ശനിയാഴ്ച്ച രാവിലെ 8:00 ന് ടൂര്‍ണമെന്റ് ഉല്‍ഘാടനം ചെയ്യും. പ്ലേ ഓഫ് മല്‍സരങ്ങള്‍ക്കുശേഷം വൈകുന്നേരം നടക്കുന്ന ഫൈനലില്‍ വിജയിക്കുന്ന ടീമിനു ജോസഫ് കൊട്ടുകാപ്പള്ളി സ്പോണ്സര് ചെയ്യുന്ന കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, റണ്ണര്‍ അപ് ടീമിനു എസ് എം സി സി എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും. എസ് എം സി സി യുടെ സജീവപ്രവര്‍ത്തകനായിരുന്ന ദിവംഗതനായ ടോമി അഗസ്റ്റിന്റെ സ്മരണാര്‍ത്ഥം എസ് എം സി സി ഏര്‍പ്പെടുത്തിയിരിക്കുന്ന ടോമി അഗസ്റ്റിന് മെമ്മോറിയല്‍ ട്രോഫി എം. വി. പി ക്കു ലഭിക്കും. ക്രൂസ്ടൗണ്‍ ഫാര്‍മസിയും, കെയര്‍ ഡെന്റല്‍ എല്‍ എല്‍ സി യും വോളന്റിയേഴ്സിനും, ടീമുകള്‍ക്കുമുള്ള ടീ ഷര്‍ട്ടുകള്‍ സ്പോണ്സര് ചെയ്യും. ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. സക്കറിയാസ് ജോസഫിന്റെ നേതൃത്വത്തില്‍ എസ് എം സി സി ഭാരവാഹികളെയും, ഇടവകാം ഗങ്ങളെയും, യുവജനങ്ങളെയും, സ്പോര്‍ട്സ് സംഘാടകരെയും ഉള്‍പ്പെടുത്തി വിപുലമായ ഒരു കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി, സെക്രട്ടറി ത്രേസ്യാമ്മ മാത്യു, ജോ. സെക്രട്ടറി ജോസഫ് കൊട്ടൂകാപ്പള്ളി, ട്രഷറര്‍ ലയോണ്‍സ് തോമസ്, എം. സി. സേവ്യര്‍, ജോര്‍ജ് മാത്യു സി. പി. എ., ദേവസിക്കുട്ടി വറീദ്, ജോര്‍ജ് പനക്കല്‍, സാബു ജോസഫ് സി. പി. എ., ജോസ് മാളേയ്ക്കല്‍, ജോസ് ആറ്റുപുറം, ജോര്‍ജ് ഓലിക്കല്‍, ജെയ്ബി ജോര്‍ജ്, ആലീസ് ആറ്റുപുറം, ജോസ് പാലത്തിങ്കല്‍, ജോയി കരുമത്തി, സിബിച്ചന് ചെമ്പ്ളായില്‍, ജോസ് കുന്നേല്‍ എന്നിവര്‍ ടൂര്‍ണമെന്റ് കോര്‍ഡിനേഷന്‍ ടീമില്‍ പ്രവര്‍ത്തിക്കുന്നു. ആന്‍ഡ്രു കന്നാടന്‍ ആണു യൂത്ത് കോര്‍ഡിനേറ്റര്‍. റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാഭാരവാഹികള്‍, മരിയന്‍ മദേഴ്സ്, സീറോമലബാര്‍ യൂത്ത് എന്നിവരും ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഒരുമയോടെ യത്നിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ഫാ. ജോണിക്കുട്ടി പുലിശേരി 916 803 5307 ഡോ. സക്കറിയാസ് ജോസഫ് 484 802 9643 ലയോണ്‍സ് തോമസ് 215 459 2942
Comments