സതീശന് നായര്‍
ചിക്കാഗോ: ഓംകാരം ചിക്കാഗോ ലെമെണ്ടിലുള്ള ഹിന്ദു ക്ഷേത്രസന്നിധിയില്‍ വച്ചു നടത്തിയ മണ്ഡലകാല പൂജ ഭക്തിസാന്ദ്രമായി. അയ്യപ്പഭജനയോടുകൂടി ആരംഭിച്ച് അഭിഷേകം. അഷ്ടോത്തര ശതഅര്‍ച്ചന, പടിപൂജ, നമസ്കാരമന്ത്രവും ആരതിയും കൂടാതെ മറ്റു വിശേഷാല്‍ അര്‍ച്ചയും അഭിഷേകവും നടന്നു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ഭജനയില്‍ അയ്യപ്പന്, ശിവന്, ശ്രീകൃഷ്ണന്, ദേവി സ്തുതികള്‍ ആലപിച്ചു. ശ്രീവെങ്കിടേശ്വര ശിവാചാര്യര്‍, ശ്രീ യഗ്നേശ്വരന് എന്നീ കര്‍മ്മികളുടെ നേതൃത്വത്തിലാണ് അയ്യപ്പ അഭിഷേക പൂജകള്‍ നടന്നത്. ഭക്തിസാന്ദ്രമായ ഈ അയ്യപ്പപൂജയില്‍ ചിക്കാഗോയിലേയും പരിസരപ്രദേശങ്ങളിലേയും നൂറുകണക്കിന് അയ്യപ്പഭക്തര്‍ പങ്കെടുത്ത് ശ്രീ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഏറ്റുവാങ്ങി. അരവിന്ദ് പിള്ള, രഘുനാഥന് നായര്‍, രാജഗോപാല്‍ നായര്‍, അജി പിള്ള തുടങ്ങിയവര്‍ മണ്ഡലകാല പൂജയുടെ മേല്‍നോട്ടം വഹിച്ചു. സതീശന് നായര്‍ അറിയിച്ചതാണിത്.
Comments