ജിമ്മി കണിയാലി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷനെപ്പറ്റി കൂടുതല്‍ അറിയാനും, പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കുവാനും, കൂടുതല്‍ മലയാളികളെ സംഘടനയിലേക്ക് സ്വാഗതം ചെയ്യാനുമായി "മെമ്പര്‍ഷിപ്പ് കാമ്പയിന്' നടത്താന്‍ അസോസിയേഷന് തീരുമാനമെടുത്തു. 2016 ജനുവരിയിലെ ബോര്‍ഡ് മീറ്റിംഗിനു മുമ്പായി സംഘടനയില്‍ ചേരുന്നവര്‍ക്ക് 2016-ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടായരിക്കുമെന്ന് പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും പറഞ്ഞു. അതുപോലെ ഈ സംഘടനയിലെ അംഗങ്ങള്‍ക്ക് ഏതാനും യൂണിവേഴ്സിറ്റികളില്‍, ഏതാനും കോഴ്സുകള്‍ക്ക് കുറഞ്ഞ നിരക്ക് നല്കുന്നു എന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. സ്വന്തമായ ഒരു ഓഫീസ് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇനിയുള്ള നാളുകളില്‍ വ്യത്യസ്തമായ പരിപാടികള്‍ ആസുത്രണം ചെയ്തുവരുന്നതിനാല്‍ ഇപ്പോഴത്തെ ഈ അവസരം വിനിയോഗിച്ച് കൂടുതല്‍ ആളുകള്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് സ്വാഗതാര്ഹമായിരിക്കുമെന്നവര് ചൂണ്ടിക്കാട്ടി. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.chicagomalayaleeassociation.org-ല്‍ ഓണ്‍ലൈന്‍ ആയോ, ഫോം ഡൗണ്‍ലോഡ് ചെയ്ത് ചെക്ക് സഹിതം സെക്രട്ടറിയുടെ വിലാസത്തില്‍ അയച്ചുകൊടുത്തോ അംഗങ്ങളാകാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളായ ടോമി അംബേനാട്ട് (630 992 1500), ബിജി സി. മാണി (847 650 1398), ജെസ്സി റിന്‍സി (773 775 4059), മോഹന്‍ സെബാസ്റ്റ്യന്‍ (847 331 1123), ജോസ് സൈമണ്‍ മുണ്ടാപ്ലാക്കില് (630 607 2208), ഫിലിപ്പ് പുത്തന്‍പുരയില്‍ (773 405 5954) എന്നിവരുമായി ബന്ധപ്പെടുക. ജിമ്മി കണിയാലി അറിയിച്ചതാണിത്.
Comments