കാലിഫോര്‍ണിയ: 2016 ഫെബ്രുവരിയില്‍ നടക്കുന്ന അമ്പത്തി എട്ടാമത് ഗ്രാമി അവാര്‍ഡിന് ഇന്ത്യന്‍ അമേരിക്കന്‍ സിത്താറിസ്റ്റ് അനുഷ്ക ശങ്കറിനെ നോമിനേറ്റ് ചെയ്തു. ശങ്കറിന്റെ 'ഹോം' എന്ന സോളൊ ആല്‍ബമാണ് ബെസ്റ്റ് വേള്‍ഡ് മ്യൂസിക്ക് ആല്‍ബം കാറ്റഗറിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ കാറ്റഗറിയിലേക്ക് അഞ്ചാം തവണയാണ് ശങ്കറിനെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 7 നാണ് ഈ സന്തോഷ വാര്‍ത്ത ശങ്കര്‍ പരസ്യമായി പ്രഖ്യാപിച്ചത്. ഇന്തൊ-ബ്രിട്ടീഷ് വംശജ ആസിഫ് കപാടിയായുടെ 'ഏമ' എന്ന ഡോക്യുമെന്ററി ബെസ്റ്റ് മ്യൂസിക്ക് ഫിലിം കാറ്റഗറിയിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ സിത്താറിസ്റ്റ് രവിശങ്കറിന്റെ മകളാണ് അനുഷക ശങ്കര്‍. രവി ശങ്കറിനും ഗ്രാമി അവാർഡ് ലഭിച്ചിട്ടുണ്ട് 2016 ഫെബ്രുവരി 15നാണ് അമ്പത്തി എട്ടാമത് വാര്‍ഷീക ഗ്രാമി അവാര്‍ഡ്.
Comments