എം.മുണ്ടയാട്
ന്യുയോര്‍ക്ക്: ക്രിസ്തീയ ഗാന രംഗത്തു ശ്രദ്ധേയനായ മനോജ് തുണ്ടിലിന്റെ (ജേക്കബ് ജോസഫ്) നേത്രുത്വത്തിലുള്ള ഇവാന്‍സ് മ്യൂസിക് മിഷന് പുറത്തിറക്കിയ ക്രിസ്മസ് ഗാനങ്ങള്‍ 'വാനില്‍ നിന്നോരു താരം' മാര്‍ത്തോമ്മാ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് പ്രകാശനം ചെയ്തു. ക്വീന്‍സ് സെന്റ് ജോണ്‍സ് ഇടവക വികാരി റവ ഐസക്ക് പി. കുര്യന് ആദ്യ കോപ്പി ഏറ്റുവാങ്ങി പ്രശസ്ത ഗായകരായ ബിജു നാരായണന്, ഇമ്മാനുവല്‍ ഹെന്റി, വിത്സ്വരാജ്, സുജിത്ത് മൂലയില്‍, മെറിന് ഗ്രിഗറി, സെലിന് ജോസ്, ജൂബി ഷിബു, ജോഷ് ലി വര്‍ഗീസ്, ജെംസണ്‍ കുര്യാക്കോസ്, മനോജ് തുണ്ടില്‍, എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സിബി ആന്റണിയും സാമുവല്‍ തങ്കപ്പനും സംഗീത സംവിധാനം നിര്‍വഹിച്ചു. മനോജ് ഇലവുങ്കല്‍, ഷാജി തമ്പി, മൊഹന ചന്ദ്രന് എന്നിവരാണു ഗാന രചയിതാക്കള്‍. ഹരിപ്പാട് സ്വദേശിയായ മനോജിന്റെ മൂന്നാമത്തെ ആല്‍ബമാണിത്. മാരമണ്‍ കണ് വന്‍ഷനിലും പാടിയിട്ടുള്ള മനോജ് പള്ളിയിലെ കൊയറില്‍ സജീവമാണു. ആല്‍ബം വാങ്ങിയ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതില്‍ സന്തോഷമുണ്ടെന്നു മനോജ് പറഞ്ഞു. പ്രവാസികള്‍ക്കായും ഒരു ഗാനം പ്രത്യേകമായി ചേര്‍ത്തിട്ടുണ്ട്. ആല്‍ബം, ന്യുയോര്‍ക്ക്, ന്യുജെഴ്സി, ഫിലഡല്‍ഫിയ മേഖലകളിലെ വിവിധ ദേവാലയങ്ങളില്‍ നിന്നു ലഭിക്കും ആവശ്യമുള്ളവര്‍ ബന്ധപ്പെടുക: jacobjoseph72@gmail.com; 516-426-5843
Comments