ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാ അസി. വികാരിയായി ഒരു വര്‍ഷത്തിലധികം സേവനം അനുഷ്ഠിച്ച റെവ. ഫാ. സുനി പടിഞ്ഞാറേക്കരക്ക് ക്നാനായ വിശ്വാസസമൂഹം സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി. തിരുകര്‍മ്മങ്ങള്‍ക്ക് മധ്യേ നല്കിയ സന്ദേശത്തില്‍, ഭാരതത്തിനുവെളിയില്‍ അദ്യമായി ഷിക്കാഗോ ക്നാനായപ്പള്ളികളില് സേവനം അനുഷ്ഠിക്കുവാന്‍ സാധിച്ചത് ഒരു ഭാഗ്യമായിരുന്നെന്നും, അമേരിക്കയിലെ ക്നാനായക്കാരുടെ നെടുംതൂണായിനിന്നിരുന്ന ബഹുമാനപ്പെട്ട മുത്തോലത്തച്ചന്റേയും, ഷിക്കാഗോ ക്നാനായ റീജിയണിന്റെ വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാലച്ചന് എന്നീ രണ്ട് പ്രഗത്ഭരായ ക്നാനായവൈദികരുടെ കൂടെ സേവനം ചെയ്യാന്‍ സാധിച്ചത് വലിയഭാഗ്യവും ദൈവാനുഗ്രഹവുമാണെന്നും ഫാ. സുനി പടിഞ്ഞാറേക്കര അനുസ്മരിച്ചു. കേരളത്തില്‍ സേവനം അനുഷ്ഠിച്ചിരുന്നപ്പോള്‍ ലഭിച്ചതിനേക്കാളുപരിയായി തന്നെ സ്നേഹിക്കുകയും പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് എല്ലാ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാംഗങ്ങള്ക്കും അദ്ദേഹം പ്രത്യേകം നന്ദി പറയുകയും ചെയ്തു. തുടര്‍ന്ന് ഫൊറോനായെ പ്രതിനിധീകരിച്ച് പ്രധാന കൈക്കാരന് തോമസ് നെടുവാമ്പുഴ, ബഹുമാനപ്പെട്ട പടിഞ്ഞാറേക്കരയച്ചന്‍, ഈ ഫൊറോനാക്ക് ചെയ്ത എല്ലാ ശുഷ്രൂഷകള്ക്കും സേവനങ്ങള്‍ക്കും നന്ദി പറയുകയും, ഒത്തിരി സര്‍ഗ്ഗശേഷിയും പ്രതിഭാശാലിയും ആത്മീയഗുരുവുമായ സുനിയച്ചന്, മയാമി ഇടവക വികാരിയായി പ്രശോഭിക്കുന്നതിന് ദൈവാനുഗ്രഹവും, പ്രാര്‍ത്ഥനയും നേരുകയും ചെയ്തു. ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ഫൊറോനായുടെ നന്ദിപ്രകാശമായി, സുനിയച്ചന് ഉപഹാരം നല്കി ആദരിച്ചു. അതിനുശേഷം സുനിയച്ചന് എല്ലാവര്ക്കും ഒരിക്കല്‍കൂടി നന്ദിപറയുകയും, ഫൊറോനായിലെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കുകയും ചെയ്തു.
Comments