ന്യൂയോര്‍ക്ക്: 2016 ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ ഹ്യൂസ്റ്റണിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ (8686 Kirby Drive, Houston, Texas, TX 77054) വെച്ച് നടക്കുന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്റെ ഒരുക്കങ്ങളുടെ അവലോകന യോഗം എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജി.കെ. പിള്ളയുടെ അധ്യക്ഷതയില്‍ കൂടി. വളരെ വിപുലമായ കാര്യപരിപാടികളോടുകൂടി കണ്വന്ഷന് നടത്തുവാന്‍ യോഗത്തില്‍ ധാരണയായി. കണ്‍വന്‍ഷന്റെ വിജയത്തിനായി അമേരിക്കയിലുള്ള എല്ലാ നായര്‍ കുടുംബാംഗങ്ങളെയും ഹ്യൂസ്റ്റണിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു. സാധാരണ രീതിയില്‍ നിന്നും തികച്ചും വ്യത്യസ്ഥമായിട്ടായിരിക്കും 'നായര്‍ സംഗമം 2016' എന്ന് പേരിട്ടിരിക്കുന്ന ഈ കണ്‍വന്‍ഷനെന്നും, നോര്‍ത്ത് അമേരിക്കയിലെ എല്ലാ നായര്‍ കുടുംബാംഗങ്ങള്‍ക്കും പരസ്പരം പരിചയപ്പെടാനും സൗഹൃദം പങ്കു വയ്ക്കാനുമുളള ഒരു അസുലഭ സന്ദര്‍ഭമായിരിക്കും ഇതെന്നും ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ അഭിപ്രായപ്പെട്ടു. കലാപരമായും സാംസ്കാരികപരമായും വേറിട്ട ഒരനുഭവമായിരിക്കും 'നായര്‍ സംഗമം 2016' എന്ന് ട്രഷറര്‍ പൊന്നു പിള്ള പറഞ്ഞു. യുവജനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഈ സംഗമത്തില്‍ പുതിയ തലമുറയ്ക്ക് ആശയവിനിമയം നടത്താനുമുള്ള വേദിയായിരിക്കും ഈ കണ്വന്ഷന് എന്ന് ജോയിന്റ് ട്രഷറര്‍ ബാലു മേനോന് പറഞ്ഞു. നായര്‍ സംഗമം 2016ല്‍ കലാ സാംസ്കാരിക വിദ്യാഭ്യാസ വ്യവസായ തുടങ്ങിയ മേഖലകള്‍ക്ക് മുന്‍തൂക്കവും ഈ മേഘലകളില്‍ കഴിവു തെളിയിച്ച ആളുകളുമായി അടുത്തിടപഴകാന്‍ പറ്റുന്ന ഒരു സുവര്‍ണ്ണാവസരം ആണെന്ന് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ കമ്മിറ്റി മെമ്പറും ചിക്കാഗോ എന്‍.എസ്.എസ്. പ്രസിഡന്റും ആയ എം.എന്‍.സി. നായര്‍ പറഞ്ഞു. നാഷണല്‍ കമ്മിറ്റി മെമ്പര്‍ വാസുദേവന്‍ പിള്ള, നായര്‍ സംഗമം 2016ന്റെ വിജയത്തിന് പല മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കിയതിനോടൊപ്പം കൂടുതല്‍ കരയോഗങ്ങള്‍ രൂപീകരിക്കുന്നതിന് വേണ്ട ശ്രമം തുടരണം എന്നും അഭിപ്രായപ്പെട്ടു. നായര്‍ സംഗമം 2016 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ കണ്‍വന്‍ഷന്റെ വേദിക്ക് ശ്രീ വിദ്യാധിരാജ നഗര്‍ എന്നുമാണ് പേരിട്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രസിഡന്റ് ജി. കെ. പിള്ള 8322770234, ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ 516710 8760, ട്രഷറര്‍ പൊന്നു പിള്ള 281261 4950 .
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
Comments