ഡാളസ്: ഡാളസ് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് 2016 വര്‍ഷത്തെ പ്രസിഡന്റായി റവ.ഫാ. രാജു ദാനിയേല്‍, ട്രഷററായി മിസ്സിസ് ജിജി റ്റി. മാത്യു എന്നിവരെ ജനുവരി 31-ന് കരോള്‍ട്ടണ്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചു കൂടിയ വാര്‍ഷിക യോഗത്തില്‍ വച്ചു തെരഞ്ഞെടുത്തു. ഡാളസിലെ 22 ദേവാലയങ്ങളുടെ കൂട്ടായ്മയാണ് ഡാളസ് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്. എക്യൂമെനിക്കല്‍ കണ്വന്ഷന്, സംയുക്ത ക്രിസ്മസ് കരോള്‍ സര്‍വീസ് എന്നിവ നടത്തുന്നത് ഈ പ്രസ്ഥാനമാണ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റവ.ഫാ. രാജു ദാനിയേല്‍ ഡാളസ് സെന്റ് മേരീസ് വലിയപള്ളി വികാരിയും ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമാണ്. ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട മിസ്സിസ് ജിജി ടി. മാത്യു ഡാളസ് സെന്റ് മേരീസ് വലിയപള്ളിയുടെ ട്രസ്റ്റിയാണ്. ഡാളസ് കേരളാ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആദ്യത്തെ വനിതാ ട്രഷററാണ് ജിജി റ്റി മാത്യു. ഡാളസ് സെന്റ് ഗ്രിഗോറിയോസ് പള്ളി മെമ്പറായ അലക്സ് അലക്സാണ്ടറാണ് സെക്രട്ടറി.
Comments