ന്യൂയോര്‍ക്ക്: അപ്പര്‍ വെസ്റ്റ് ചെസ്റ്ററിലെ ബുക്കാനന് കേന്ദ്രീകരിച്ച് പുതിയൊരു സീറോ മലബാര്‍ കാത്തലിക് മിഷന് രൂപീകരിക്കുന്നു. ഫെബ്രുവരി 21നു (ഞായര്‍) വൈകുന്നേരം നാലിന് ബുക്കാനലിലെ സെന്റ് ക്രിസ്റ്റഫര്‍ ദേവാലയത്തില്‍ കൂടുന്ന ആലോചനാ യോഗത്തില്‍ ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, ഫാ. മാത്യു പാഴൂര്‍, ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നീ വൈദികര്‍ സംബന്ധിക്കും. പുതിയ മിഷന് രൂപീകൃതമാകുന്നതോടെ വിശുദ്ധ കുര്‍ബാനയ്ക്കും കുട്ടികളുടെ മതപഠനങ്ങള്‍ക്കുമായി ഇംഗ്ലീഷ് പള്ളികളേയും മറ്റും ആശ്രയിച്ചുവരുന്ന ഒസിനിംഗ്, പീക്സ്കില്, യോര്‍ക്ടൗണ്‍, ബ്രൂസ്റ്റര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലെ നൂറു കണക്കിനു വിശ്വാസികള്‍ക്ക് ഉപകാരപ്രദമാകും. വിവരങ്ങള്‍ക്ക്: ജോഷി തെള്ളിയാങ്കല്‍ 914 552 4610, സെല്‍വിന്‍ പനന്താനം 914 433 8989. വിലാസം: St. Christopher Church, 3094 Albany Rd, Buchanan NY 10511.
Comments