ലൊസാഞ്ചൽസ്∙സാന്റാ അന്ന സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ഫൊറോന പള്ളിയിൽ വലിയ നോമ്പുകാല ധ്യാനം മാർച്ച് 11,12,13 തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തുന്നു. സുപ്രസിദ്ധ ദൈവ വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ. മാത്യു ആശാരിപറമ്പിൽ നേതൃത്വം നൽകും. തലശ്ശേരി അതിരൂപതയുടെ പരിയാരത്തുള്ള ‘മദർഹോം’ ധ്യാനകേന്ദ്രം ഡയറക്ടറാണ് ഫാ. മാത്യു ആശാരിപറമ്പിൽ. കാൽനൂറ്റാണ്ടുകളായി ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി വൈദികർക്കും സന്യസ്തർക്കും അത്മായർക്കും ദൈവവചന ശുശ്രൂഷയിലൂടെ അനേകായിരങ്ങളെ ദൈവാനുഭവങ്ങളിലേക്ക് നയിക്കുവാൻ പിതാവായ ദൈവം മാത്യു അച്ചനിലൂടെ പ്രവർത്തിച്ചു. ആത്മാഭിഷേകത്തിനും അനുഗ്രഹവർഷത്തിനും രോഗശാന്തിക്കും കാരുണ്യവർഷത്തിൽ ദൈവം നമുക്കായി നൽകുന്ന കാരുണ്യവും അനുഭവിച്ചറിയുവാനുള്ള ഈ ധ്യാനം മാർച്ച് 11-ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ രാത്രി 9 വരേയും, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെയുമാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി വി. കുർബാന, ആരാധന, കുമ്പസാരം, കൗൺസിലിംഗ്, ഭക്തിസാന്ദ്രമായ ഗാനശുശ്രൂഷ എന്നിവയും കുട്ടികൾക്കായി പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും. കരുണയുടെ ഈവർഷത്തിൽ വലിയ നോമ്പുകാലത്തിൽ കുടുംബസമേതം ധ്യാനത്തിൽ പങ്കുചേർന്ന് ദൈവാനുഗ്രഹം പ്രാപിച്ച്, വിശ്വാസത്തിന്റെ ആഴങ്ങളിൽ വളരുവാൻ സതേൺ കാലിഫോർണിയയിലുള്ള എല്ലാവരേയും ഇടവക വികാരി റവ.ഫാ. ജയിംസ് നിരപ്പേൽ, കൈക്കാരന്മാരായ ബൈജു വിതയത്തിൽ, ബിജു ആലുംമൂട്ടിൽ എന്നിവർ ക്ഷണിക്കുന്നു. ജോർജുകുട്ടി പുല്ലാപ്പള്ളിൽ അറിയിച്ചതാണിത്.
Comments