സിയാറ്റില്‍ : ഫോമ വെസ്റ്റേണ്‍ റീജിയന് വൈസ് പ്രസിഡന്റായി പോള്‍ കെ ജോണിനെ (റോഷന് ) കേരള അസോസിയേഷന് ഓഫ് വാഷിങ്ങ്ടണ്‍ നിര്‍ദ്ദേശിച്ചു. റോഷന് എന്ന് ഫോമയില്‍ പൊതുവെ അിറയപ്പെടുന്ന ജോണ്‍ പോള്എക്കാലവും ഫോമയോടൊപ്പം നിലകൊണ്ട നേതാവാണ്. ഫോമയുടെ വളര്ച്ചയില്തന്റേതായവ്യക്തിമുദ്ര പതിപ്പിച്ച റോഷന് എല്ലാഅന്തര്ദേശീയ കണ്വന്ഷനുകളിലുംനേതൃത്വംവഹിച്ചിട്ടുണ്ട്. 2010 ലെ ലാസ്വേഗസ് കണ്‍വന്‍ഷന്റെ കണ്‍വീനര്‍ പദവിയിലിരുന്ന്തന്റേതായവ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹംകേരള അസോസിയേഷന് ഓഫ് വാഷിങ്ങ്ടന്റെ പ്രസിഡന്റ്, സിയാറ്റില്എക്യുമിനിക്കല് കണ്‍വീനര്‍, എന്നീസ്ഥാനങ്ങളുംവഹിച്ചിട്ടുണ്ട്. ഫോമയില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഒരിക്കലും മുന്നോട്ടുവരാതെ, അണിയറയില്‍ മാത്രം നിന്നുകൊണ്ട്എല്ലാവിധ പ്രോത്സാഹനങ്ങളും, സഹായ സഹകരണങ്ങളുംഎല്ലായ്പ്പോഴും നിര്‍ബാധം നല്കിക്കൊണ്ടിരിക്കുന്ന റോഷന്റെ ഒപ്പം ഒരു നല്ലകൂട്ടംസുഹൃത്തുക്കളുമുണ്ട്. ഫോമയുടെ നേതൃത്വ നിരയിലേക്ക് റോഷന് എത്തിപ്പെടാന്‍ വളരെവൈകിയെന്ന് അസോസിയേഷന് പ്രസിഡന്റ് ജ്യോതിഷ് നായരും, സെക്രട്ടറി പ്രമോദ്മാഞ്ഞാലിയുംഅഭിപ്രായപ്പെട്ടു. പത്തനംതിട്ട ഓമല്ലൂര്സ്വദേശിയായറോഷന്റെ ഭാര്യ റോസ്ലിന് ജോണ്‍ മകന് ഷോണ്‍, മകള്‍ ഷെറിന് എന്നിവരുംസംഘടനാ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നുണ്ട്.
Comments