You are Here : Home / USA News

റോക് ലന്‍ഡ് സെന്റ് മേരീസ് ദേവാലയത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, February 29, 2016 12:49 hrs UTC

ന്യൂയോര്‍ക്ക്: വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള റോക് ലന്‍ഡ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കഷ്ടാനുഭവ ആചരണവും കാല്‍ കഴുകല്‍ ശുശ്രൂഷയും മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. മാര്‍ച്ച് 13 ഞായറാഴ്ച 8.30ന് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് 11.30ന് നടക്കുന്ന കാതോലിക്കാ ദിന ആഘോഷങ്ങള്‍ക്ക് ഭദ്രാസനമെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് നേതൃത്വം നല്‍കും. 17 വ്യാഴാഴ്ച വൈകുന്നേരം 6.30ന് വിശുദ്ധ കുര്‍ബാന. 19ശനിയാഴ്ച രാവിലെ 10 മണിക്ക് ധ്യാനവും കുമ്പസാരവും. 20ന് ഞായറാഴ്ച ഓശാനയുടെ കര്‍മങ്ങള്‍ രാവിലെ 8മണിക്ക് ആരംഭിക്കും. വൈകുന്നേരം 5.30ന് സന്ധ്യാ നമസ്‌കാരം. 21,22 (തിങ്കള്‍, ചൊവ്വ) തീയതികളില്‍ വൈകുന്നേരം 6.30ന് സന്ധ്യാ നമസ്‌കാരം. 23ന് വൈകിട്ട് 6.30ന് പെസഹാവ്യാഴ ശുശ്രൂഷകള്‍ ആരംഭിക്കും. വ്യാഴാഴ്ച വൈകുന്നേരം 5മണിക്ക് കാല്‍കഴുകല്‍ ശുശ്രൂഷ. തുടര്‍ന്ന് 6.30ന് സന്ധ്യാ നമസ്‌കാരം. 25ന് ദുഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ 7മണിക്ക് ആരംഭിക്കും. വൈകുന്നേരം 5.30ന് സായാഹ്നപ്രാഥനയും ആരാധനയും. ഞായറാഴ്ച രാവിലെ 8.30ന് ഈസ്റ്റര്‍ ദിനശുശ്രൂഷകള്‍ ആരംഭിക്കും. വിവരങ്ങള്‍ക്ക്:

ഫാ. ഡോ.രാജു വര്‍ഗീസ് (വികാരി ): (203) 304- 9533 എലിസബത്ത് വര്‍ഗീസ് (സെക്രട്ടറി): (201) 563 5550 ജോണ്‍ ജേക്കബ് (ട്രഷറര്‍): (201) 857 0064 ജീമോന്‍ വര്‍ഗീസ്: (201) 563 5550 ഫിലിപ്പോസ് ഫിലിപ്പ്: (845) 642 2060 സജി എം പോത്തന്‍: (845)642 9161

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.