You are Here : Home / USA News

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ മാർച്ച് മാസം മെംബെർഷിപ് മാസമായി ആയി ആചരിക്കുന്നു

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Monday, February 29, 2016 04:36 hrs UTC

ആയിരത്തിലധികം അംഗങ്ങൾ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ,.എങ്കിലും സംഗടന ഓരോ വർ ഷവും വളരണമെങ്കിൽ കുടുത്തൽ പുതിയ മെംബേർസ് കടന്നു വരണം. ഇതിനു വേണ്ടി മാർച്ച് മാസം മെംബെർഷിപ് മാസമായി ആയി ആചരിക്കനും , കൊച്ചുമ്മൻ ജേക്കബ് ചെയർമൻ ആയും ഗണേശ് നായർ ,ജെ. മാത്യുസ്, കെ.ജെ. ഗ്രിഗറി, വിപിൻ ദിവാകരൻ , ജോൺ മാത്യു (ബോബി) ,കെ.ജി. ജനാർദ്ദനൻ, എം .വി. കുര്യൻ എന്നിവരേ ഉൽപെടുത്തി ഒരു കമ്മിറ്റി രൂപികരിക്കുകയും ചെയതു. ഈ കമ്മിറ്റി യുടെ നേത്യത ത്തിൽ ഒരു മാസം മെംബെർഷിപ് കാമ്പ­യിൻ നടത്തുന്നതയിരിക്കും.വെസ്റ്റ് ചെസ്റ്ററിലും ഇതിര ഭാഗ­ങ്ങ­ളി­ലു­മുള്ള മല­യാ­ളി­കൾക്ക് ഏതു നിമി­ഷവും ഈ സംഘ­ട­ന­യിൽ ചേരാ­മെന്നും, ഓൺലൈൻഅപേ­ക്ഷക്ക് അപേ­ക്ഷാ­ഫോറംWWW.WMANEWYORK.COM എന്ന സംഘ­ടനാ വെബ്‌സൈ­റ്റിൽ ലഭ്യ­മാ­ണ്. ചെയർമൻ കൊച്ചുമ്മൻ ജേക്കബ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും ഫൊക്കാനായുടെ മുതിർന്ന നേതാവും ആണ്.ജെ. മാത്യുസ് ഫൊക്കാനായുടെ മുൻ പ്രസിഡന്റ്‌, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും,ഫോമയുടെ മുതിർന്ന നേതാവും ആണ്.ഗണേശ് നായർ ഫൊക്കാനായുടെ മുൻ ട്രസ്റ്റിബോർഡ്‌ സെക്രട്ടറിയും വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുൻ സെക്രട്ടറിയും ആണ്.കെ.ജെ. ഗ്രിഗറി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും അമേരികയിൽ അറിയപ്പെടുന്ന സാമുഹ്യ പ്രവർത്തകനും ആണ്. കെ.ജി. ജനാർദ്ദനൻ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും,ശ്രീനാരായണ അസോസിയേഷന്റെ മുൻ പ്രസിഡന്റും, അമേരിക്കയിൽ അറിയപ്പെടുന്ന ഒരു ഇൻഷുറൻസ് ബിസിനസ്കാരൻ കുടിയാണ്.ജോൺ മാത്യു (ബോബി)വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും അമേരികയിൽ അറിയപ്പെടുന്ന സാമുഹ്യ പ്രവർത്തകനും ആണ്. എം .വി. കുര്യൻ ന്യൂ യോർക്ക്‌ സിറ്റി ട്രൻസിസ്റ് അതൊരിറ്റിയിൽ സുപ്രണ്ട് ആയി ജോലി നോക്കുന്നു.അമേരികയിൽ അറിയപ്പെടുന്ന സാമുഹ്യ പ്രവർത്തകനും ആണ്.വിപിൻ ദിവാകരൻ അറിയപ്പെടുന്ന സാമുഹ്യ പ്രവർത്തകനും, ഒരു റിയൽ എസ്റ്റേറ്റ്‌ ബിസിനസ്കാരൻ കുടിയാണ്. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെഅംഗ­ത്വ­സ­മാ­ഹ­രണ സംരം­ഭ­ത്തിൽ മല­യാ­ളി­ക­ളായ എല്ലാവരും സഹ­ക­രി­ക്ക­ണ­മെന്നും,ഈ വർഷത്തെ പ്രവർത്തനങ്ങൾ വിജയിപ്പിക്കുവാൻ എല്ലാവരുടെയും സഹായസഹകരണങ്ങൽ അഭ്യർദ്ധിക്കുന്നതായി പ്രസിഡന്റ്‌ ശ്രീകുമാർ ഉണ്ണിത്താൻ ,വൈസ് പ്രസിഡന്റ്: തോമസ് കോശി;സെക്രട്ടറി ടെറൻസൺ തോമസ്‌, ട്രഷറർ : കെ.കെ. ജോൺസൺ; ജോ. സെക്രട്ടടറി: ആന്റോ വർക്കി, ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ എം .വി .ചാക്കോ എന്നിവർ അഭ്യർധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.