You are Here : Home / USA News

അമേരിക്കന്‍ ഭദ്രാസനത്തില്‍ സഭാദിനം ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 01, 2016 01:43 hrs UTC

- ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്
ഷിക്കാഗോ: എ.ഡി. 32-ല്‍ അന്ത്യോഖ്യായില്‍ വച്ച്, അപ്പോസ്ഥലന്മാരില്‍ തലവനായ പത്രോസ് ശ്ലീഹ,പരിശുദ്ധ സഭയ്ക്ക് അടിസ്ഥാനമിട്ടു, തന്റെ പിന്‍ഗാമികളെ വാഴിച്ച് അവര്‍ക്ക് അധികാരം നല്‍കിയതിന്റെ ഓര്‍മ്മ ഇന്നും സുറിയാനിസഭാ മക്കള്‍ ആചരിച്ചു വരുന്നു. അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ കല്‍പ്പനയനുസരിച്ച്, അന്ത്യോഖ്യ വിശ്വാസസംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍, ഫെബ്രുവരി 21-ാം തീയതി ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഭദ്രാസനത്തിലെ എല്ലാ ദൈവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും അനുസ്മരണയോഗങ്ങള്‍ കൂടുകയും ചയ്തു. ഭദ്രാസന മെത്രാപ്പോലീത്ത മോര്‍ തീത്തോസ് തിരുമേനി, ന്യൂയോര്‍ക്കില്‍, വൈറ്റ്‌പ്ലെയിന്‍സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിയ്ക്കുകയും പ്രത്യേകം പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ഷിക്കാഗോയില്‍ പരിശുദ്ധ ഏലിയാസ് ത്യതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പെരുന്നാളിനോട് അനുബന്ധിച്ച ഫെബ്രുവരി ഏഴാം തിയതി നടന്ന പൊതുസമ്മേളനത്തില്‍, അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി, ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് സഭാദിനത്തെ അനുസ്മരിച്ച് പ്രസംഗിച്ചു. കൂടാതെ ഫെബ്രുവരി 21-ാം തിയതി സെന്റ് ജോര്‍ജ് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. അന്ത്യോഖ്യവിശ്വാസ സംരക്ഷണസമിതി, വൈസ് പ്രസിഡന്റ് വന്ദ്യ സാബു തോമസ് കോറെപ്പിസ്‌കോപ്പാ, ട്രഷറാര്‍ കമാന്‍ഡര്‍ ബാബു വടക്കേടത്ത്, മേഖല സെക്രട്ടറിമാര്‍ സാജു ജോര്‍ജ്, രാജേഷ് വര്‍ഗീസ് എന്നിവരുടെ നേത്യത്വത്തിലും ഉത്സാഹത്തിലും. ലോസാഞ്ചലസ് സെന്റ് മേരീസ്, ഫീനിക്‌സ് സെന്റ് പിറ്റേഴ്‌സ്, ഹ്യുസ്റ്റണ്‍ സെന്റ് മേരീസ്, എന്നീ ദൈവാലയങ്ങളില്‍ യോഗങ്ങള്‍ കൂടുകയും റാലികള്‍ നടത്തുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി ഷെവലിയാര്‍ സി. കെ. ജോയി, മറ്റ് മേഖലാ സെക്രട്ടറിമാര്‍, ഷെവലിയാര്‍ ബാബു ജേയ്ക്കബ്, ഏലിയാസ് ജോര്‍ജ് ജോര്‍ജ്, വര്‍ഗീസ് മാലിയില്‍, കെ.സി. വര്‍ഗീസ് എന്നിവര്‍, അവരവരുടെ മേഖലകളിലുള്ള എല്ലാ പള്ളികളിലും പ്രാര്‍ത്ഥനകള്‍ നടത്തുന്നത് ഏകോപിപ്പിയ്ക്കുകയും വിജയിപ്പിയ്ക്കുകയും ചെയ്തു. എല്ലാവരുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിനു് ജനറല്‍ സെക്രട്ടറി, ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് പ്രത്യേകം നന്ദി അറിയിക്കു­ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.