You are Here : Home / USA News

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

Text Size  

Story Dated: Tuesday, March 01, 2016 02:08 hrs UTC

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 28-ന് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ സമ്മേളിച്ച് 2016 ലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. 2015-ലെ ചെയര്‍മാന്‍ രാജന്‍ സാമുവേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. യുവതലമുറയുടെ സഹകരണത്തോടെ ബഹുമുഖ പരിപാടികളാണ് കേരളാഫോറം 2015-ല്‍ സംഘടിപ്പിച്ചത്. ഓണം, കേരളപ്പിറവി ആഘോഷങ്ങള്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്, കര്‍ഷകശ്രീ അവാര്‍ഡ് മേള തുടങ്ങിയ പരിപാടികളിലൂടെ വളരെയേറെ പേരെ സംഘടനയിലേയ്ക്ക് ആകര്‍ഷിയ്ക്കാന്‍ കഴിഞ്ഞെന്ന് പൊതുയോഗം അഭിപ്രായപ്പെട്ടു. കേരളാ ഫോറത്തിലെ സീനിയര്‍ മെമ്പറായ തമ്പി ചാക്കോയും സുധകര്‍ത്തായും ഇലക്ഷന്‍ നിയന്ത്രിച്ചു. 2016-ലെ ചെയര്‍മാനായി ഫിലിപ്പോസ് ചെറിയാന്‍ ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. കേരളാ ഫോറത്തിലെ ദീര്‍ഘകാലത്തെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ഈ സ്ഥാനത്തിന് അര്‍ഹനാക്കിയത്. ജനറല്‍ സെക്രട്ടറി തോമസ് പോള്‍, ട്രഷറര്‍ സുരേഷ് നായര്‍, എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍മാരായി രാജന്‍ സാമുവേല്‍, അലക്‌സ് തോമസ്, റോണി വറുഗീസ്, സജി കരിങ്കുറ്റിയില്‍, സെക്രട്ടരി ജീനുമോന്‍ ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ജോസഫ് മാണി, ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ഓലിക്കല്‍, കള്‍ച്ചറല്‍ പ്രോഗ്രാം അനൂപ് ജോസഫ്, ഫണ്ട് സമാഹരണം ലിനോ എബ്രഹാം. ഓഡിറ്റേഴ്‌സ്, ജോണ്‍ പി.വര്‍ക്കി, ജോബി ജോര്‍ജ് എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.