You are Here : Home / USA News

സ്ഥാനാർത്ഥികളെല്ലാം ഒരു പോലെ: ശശിധരൻ നായർ

Text Size  

Story Dated: Wednesday, March 02, 2016 03:46 hrs UTC

. ഹ്യൂസ്റ്റൻ: ഫോമായുടെ പ്രഥമ പ്രസിഡൻറായ ശശിധരൻ നായരുടെ വാക്കുകൾ വളച്ചൊടിച്ചു കൊണ്ടു ചില തത്പര കക്ഷികൾ എഴുതി തയാറാക്കിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു സ്ഥാനാർഥിക്കും പ്രത്യേക പിൻതുണ നൽകുന്നില്ല. ഫോമായുടെ ഒരു സീനിയർ നേതാവെന്ന നിലയിൽ, തനിക്ക് എല്ലാ സ്ഥാനാർത്ഥികളും ഒരു പോലെയാണ്. ഡോ: എം. വി. പിള്ളയാണ് ആർ. സി. സി. പീഡിയാട്രിക്ക് ഓൺകോളജി കെട്ടിട നിർമ്മാണ പദ്ധതിയുടെ ആശയവുമായി മുന്നോട്ട് വന്നത്. പക്ഷെ അത് ന്യൂയോർക്കിൽ നിന്നുള്ള പദ്ധതിയുടെ കോ ഓർഡിനേറ്ററായ ജോസ് എബ്രഹാം ഇലക്ഷൻ പ്രചരണത്തിനായ ദുരുപയോഗം ചെയ്യുകയായിരുന്നു. > സംഘടനയാണ് വളരേണ്ടത്, വ്യക്തികളല്ല, അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ റീജിയണുകളിലായി ഈ പദ്ധതിക്കു വേണ്ടി ധനശേഖരണം നടത്തുന്നുണ്ട്. പദ്ധതിയിലേക്ക് ഒരു ഡോളർ തരുന്നയാളും അതിന്റെ ഭാഗവാക്കാണ്. അതുപോലെ തന്നെ സംഘടനയിലെ ഒരോ അംഗങ്ങളും അതിന്റെ ഭാഗവാക്കാണ്. ഒരു പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ചിട്ടു ഏറ്റവും കൂടുതൽ വേദന അനുഭവച്ചയാളാണ് ഞാൻ, അദ്ദേഹം പറഞ്ഞു. അതിൽ നിന്നാണ് ഫോമാ ഉത്ഭവിച്ചത്. എല്ലാം നിമിത്തങ്ങളാണ്, അദ്ദേഹം കൂട്ടി ചേർത്തു. ജുലൈ 8‌ - ന് മയാമിയിൽ വച്ചു നടക്കുന്ന ഫോമായുടെ അന്താരാഷ്ട്ര കൺവൻഷനും, മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും അദ്ദേഹം വിജയം ആശംസിച്ചു. Statement from Founder President, Fomaa., Sasidharan Nair.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.