You are Here : Home / USA News

പൊലീസിന്റെ വെടിയേറ്റ് മരിച്ചവരിൽ മൂന്നിൽ രണ്ട് ഭാഗം മാനസിക രോഗികൾ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 02, 2016 12:57 hrs UTC

കലിഫോർണിയ∙ കലിഫോർണിയ പൊലീസിന്റെ വെടിയേറ്റ് 2015 ൽ മരിച്ച ഹതഭാഗ്യരിൽ മൂന്നിൽ രണ്ട് ഭാഗം മാനസിക രോഗികളായിരുന്നുവെന്ന് ലോസാഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. 2014 ൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ മൂന്നിരട്ടിയാണ് 2015 ൽ കൊല്ലപ്പെട്ടവർ. ലോസാഞ്ചൽസ് പൊലീസ് പൊതുജനങ്ങൾക്കെതിരെ അമിത ബല പ്രയോഗം നടത്തിയതിന്റെ വിവരങ്ങൾ ഉൾകൊളളിച്ചു. 300 പേജുളള റിപ്പോർട്ടാണ് ചീഫ് ചാർലി ബക്ക് ഇന്ന് വെളിപ്പെടുത്തിയത്. 2015 ൽ വെടിയേറ്റ് മരിച്ച 38 പേരിൽ 19 പേരുടെ കൈവശം തോക്കുണ്ടായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 22 ഹിസ്പാനിക്കും 8 ആഫ്രിക്കൻ അമേരിക്കൻസും അഞ്ച് വൈറ്റ്സും ബാക്കിയുളളവർ ഏഷ്യൻ, പസഫിക്കിൽ നിന്നുളളവരാണ് കൊല്ലപ്പെട്ടവർ. പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ 2015 ൽ 12 പേരും 2014 ൽ 4 പേരുമാണ് മരണപ്പെട്ടത്. പൊലീസ് ഓഫീസർമാർക്ക് നൽകുന്ന പരിശീലനത്തിൽ ആവശ്യമായ മാറ്റങ്ങൾ വേണമെന്നാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടി കാണിക്കുന്നത്. പൊലീസ് ചീഫ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.