You are Here : Home / USA News

മഞ്ചി­ന്റെയും ഇ­വന്റ്‌­സ് കാ­റ്റ്‌­സി­ന്റെയും തൈ­ക്കൂ­ടം ബ്രി­ഡ്­ജ് ഷോ ന്യൂ­ജേ­ഴ്‌­സി­യില്‍

Text Size  

Story Dated: Wednesday, March 02, 2016 01:00 hrs UTC

ഫ്രാന്‍­സി­സ് ത­ട­ത്തില്‍

 

ന്യൂ­ജേ­ഴ്‌­സി: കേ­ര­ള­ത്തി­ലെ പ്രമു­ഖ മ­ലയാ­ള സം­ഗീ­ത ­ബാന്‍­ഡു­ക­ളില്‍ ഒന്നായ തൈ­ക്കൂ­ടം ബ്രി­ഡ്­ജ് ന്യൂ­ജേ­ഴ്‌­സി­യില്‍ പ്ര­ഥ­മ പ­രി­പാ­ടി അ­വ­ത­രി­പ്പി­ക്കുന്നു. മ­ല­യാ­ളി അ­സോ­സി­യേഷന്‍ ഓ­ഫ് ന്യൂ­ജേ­ഴ്‌സി (മഞ്ച്) യു­ടെയും ഇ­വന്റ്‌സ് ക്യാ­റ്റി­ന്റെയും ആ­ഭി­മു­ഖ്യ­ത്തി­ലാ­ണ് തൈ­ക്കൂ­ടം ബ്രി­ഡ്­ജ് അ­മേ­രി­ക്ക­യില്‍ പ്ര­ഥമ പ്രദര്‍ശ­നം ന­ടത്തു­ന്നത്. മെ­യ് 29 ഞാ­യ­റാഴ്ച വൈ­കു­ന്നേ­രം 5 മ­ണി­ക്ക് ന്യൂ­ജേ­ഴ്‌­സി പാ­ര­മ­സി­ലു­ള്ള പാരാമ­സ് കാ­ത­ലി­ക് ഹൈ­സ്­കൂ­ളി­ലാണ് തൈ­ക്കൂ­ടം ബ്രി­ഡ്­ജി­ന്റെ അ­മേ­രി­ക്ക­യിലെ പ്ര­ഥമ ഷോ ന­ട­ക്കു­ന്നത്. പ്ര­വേശ­നം പാ­സ് മൂ­ല­മാ­യി­രി­ക്കും. കേ­ര­ള­ത്തി­ലെ യു­വ­ജ­നങ്ങ­ളെ സം­ഗീ­ത­ശൃം­ഘ­ത്തി­ന്റെ നെ­റു­ക­യി­ലെ­ത്തിച്ച തൈ­ക്കൂ­ടം ബ്രി­ഡ്­ജ് മ­ല­യാ­ള­ത്തില്‍ അ­റി­യ­പ്പെ­ടുന്ന പോപ്പു­ലര്‍ ഹി­പ് ഹോ­പ് ബ്രാന്‍­ഡാ­ണ്. ലോ­ക­മെ­മ്പാടും ഷോ­കള്‍ ന­ട­ത്തി­വ­രുന്ന തൈ­ക്കൂ­ടം ബ്രി­ഡ്­ജ് കേ­ര­ള­ത്തില്‍ ന­ിരവ­ധി സ്‌­റ്റേ­ജു­കളില്‍ വി­ജ­യ­ക­ര­മാ­യി ഷോ­കള്‍ ന­ട­ത്തി­യ­ശേ­ഷ­മാ­ണ് അ­മേ­രി­ക്ക­യില്‍ എ­ത്തു­ന്നത്. അ­മേ­രി­ക്ക­യില്‍ ആ­ദ്യ­മാ­യി എ­ത്തു­ന്ന തൈ­ക്കൂടം ബ്രി­ഡ്­ജ് ഷോ കാ­ണു­വാന്‍ നൂ­റു­ക­ണ­ക്കി­ന് അ­മേ­രി­ക്കന്‍ യു­വ­മ­ല­യാ­ളി­ക­ളാ­ണ് ആ­കാം­ക്ഷ­യോ­ടെ കാ­ത്തി­രി­ക്കു­ന്നത്. മ­ഴ­വില്‍ മ­നോ­ര­മ­യി­ലൂ­ടെയും ക­പ്പാ ടി­വി­യില്‍ മ്യൂ­സി­ക് മോ­ജോ­യി­ലൂ­ടെയും ഏ­റെ പ്ര­ശ­സ്­തി നേടിയ തൈ­ക്കൂ­ടം ബ്രി­ഡ്­ജ് യു­വ­ജ­ന­ങ്ങള്‍­ക്ക് ഒ­രു ഹ­ര­മാ­യി മാ­റി­യി­രി­ക്കു­ക­യാ­ണ്. കേ­ര­ള­ത്തി­ലെ എല്ലാ ഷോ­ക­ളിലും നി­റ­ഞ്ഞ സ­ദ­സു­ക­ളില്‍ കൈയ­ടി നേടി­യ ഈ പ്ര­ശസ്­ത ബ്രാന്‍­ഡ് വിദേ­ശ സ­ദ­സു­ക­ളിലും ഏറെ പ്ര­ശ­സ്­തി നേ­ടുന്നു. കസിന്‍സായ ഗോ­വി­ന്ദ മേ­നോനും സി­ദ്ദാര്‍ത്ഥ മേ­നോനും രൂ­പ­കല്‍­പ­ന ചെയ്­ത ഈ ബാന്‍­ഡ് മെ­ലഡി, റോ­ക്ക് മ്യൂ­സി­ക്, റീ­മി­ക്‌­സ് തു­ടങ്ങി­യ ആ­ധുനി­ക സംഗീത ലോക­ത്തെ പട­വു­ക­ളി­ലേ­ക്ക് ആസ്വാ­ദക­രെ ആ­ന­യി­ക്കുന്നു. പ­ഴ­യകാ­ല സി­നി­മാ­ഗാ­ന­ങ്ങ­ളു­ടെ റീ­മി­ക്‌­സ് അ­തി­ന്റെ പാ­ര­മ്പര്യമോ ലാളിത്യമോ ഒ­റി­ജി­നാ­ലിറ്റിയോ ന­ഷ്ടപ്പെടാ­തെ കൂ­ടു­തല്‍ ഇ­മ്പ­മാര്‍­ന്ന സം­ഗീ­ത­ത്തോ­ടെ വ­രിക­ളെ മി­ക­വു­റ്റ­താ­ക്കുന്നു. ബോളി­വുഡ്, ഹോ­ളി­വുഡ്, വെ­സ്‌­റ്റേണ്‍-ഈ­സ്‌­റ്റേണ്‍ സം­ഗീ­ത­ങ്ങ­ളു­ടെ സ­മ­ന്വ­യ­മാ­ണ് മൂന്നു മ­ണി­ക്കൂര്‍ നീ­ണ്ടു­നില്‍­ക്കു­ന്ന സംഗീ­ത നിശ. ക­പ്പാ ടി­വി­യി­ലെ മ്യൂ­സി­ക്കല്‍ ഷോ ആ­യ മ്യൂ­സി­ക് മോജോ കോം­പോ­സി­ഷ­ന്‍ ആ­യ ഫി­ഷ് റോ­ക്ക് പിന്നീ­ട് യു­ട്യൂ­ബ് തു­ടങ്ങിയ സോ­ഷ്യല്‍ മീ­ഡി­യ­ക­ളില്‍ ഏ­റെ പ്ര­ശ­സ്­തി നേ­ടി­യി­രുന്നു. ല­ക്ഷ­ക്ക­ണ­ക്കി­ന് ആ­രാ­ധ­ക­രാണ് മ്യൂ­സി­ക് മോ­ജോ­യുടെ ഫി­ഷ് റോ­ക്ക് കോം­പോ­സി­ഷ­ന് യു­ട്യൂ­ബില്‍ ഫോ­ളോ­വേ­ഴ്‌­സ് ആ­യു­ള്ളത്. ഇ­തി­ലേ­റെയും അ­മേ­രി­ക്കന്‍-യൂ­റോ­പ്യന്‍ പ്ര­വാ­സി മ­ല­യാ­ളി­ക­ളാ­ണെ­ന്നതും ശ്ര­ദ്ധേ­യ­മാണ്. അ­തു­കൊ­ണ്ടുതന്നെ തൈ­ക്കൂ­ടം ബ്രി­ഡ്­ജ് ബാന്‍­ഡി­ന്റെ അ­മേ­രി­ക്ക­യി­ലെ പ്ര­ഥമ ഷോ­യില്‍ പ­രാമ­സ് കാത­ലി­ക് ഹൈ­സ്­കൂള്‍ ഓ­ഡി­റ്റോ­റി­യ­ം ക­വി­ഞ്ഞൊ­ഴുകും എ­ന്ന കാ­ര്യ­ത്തില്‍ സം­ശ­യ­മില്ല. ടിക്ക­റ്റ് റിലീസ് ആ­കു­ന്ന­തി­നു­മു­മ്പുത­ന്നെ നൂ­റു­ക­ണ­ക്കി­ന് ബു­ക്കിം­ഗ് ആ­രം­ഭി­ച്ച­താ­യി മ­ഞ്ച് ഭാ­ര­വാ­ഹി­കള്‍ പ­റ­ഞ്ഞു. ഏ­വ­രെ­യും വി­സ­്മ­യി­പ്പി­ക്കു­ന്ന സംഗീ­ത മാ­സ്­മര ലോ­ക­ത്തേ­ക്ക് ആ­സ്വാ­ദക­രെ ആ­ന­യി­ക്കു­ന്ന സം­ഗീ­തസ­ന്ധ്യ ട്രൈ­സ്‌­റ്റേ­റ്റി­ലെ എല്ലാ സംഗീ­ത ആ­സ്വാ­ദ­കര്‍ക്കും മ­റ­ക്കാ­നാ­വാ­ത്ത അ­നു­ഭ­വ­മാ­യി­രി­ക്കും. സംഗീത­പ്രേ­മിക­ളെ ആ­ന­ന്ദ­നിര്‍­വൃ­തി­യു­ടെ വി­ഹാ­യ­സി­ലേ­ക്ക് എ­ത്തി­ക്കു­ന്ന ഈ സം­ഗീ­ത­പ­രി­പാ­ടി മ­റ­ക്കാ­തെ കാണമെ­ന്ന് മ­ഞ്ച് പ്ര­സിഡന്റ് സജി­മോന്‍ ആന്റ­ണി അ­ഭ്യര്‍­ത്ഥി­ച്ചു. തൈ­ക്കൂ­ടം ബ്രി­ഡ്­ജി­ന്റെ മു­ഖ്യ­ധാ­രാ ക­ലാ­കാ­ര­ന്മാര്‍, ഗാ­യകര്‍, ഓര്‍­ക്ക­സ്­ട്ര അം­ഗ­ങ്ങള്‍ എ­ന്നി­വ­രെല്ലാം ഈ ബാന്‍­ഡി­ന്റെ യുഎ­സ് ടൂ­റില്‍ പങ്കെ­ടു­ക്കു­ന്നു­ണ്ടെ­ന്ന­താണ് ഈ സം­ഗീ­ത­പ­രി­പാ­ടി­യു­ടെ പ്ര­ത്യേക­ത. അ­തു­കൊ­ണ്ടുത­ന്നെ എല്ലാ­വരും ഈ പ­രി­പാ­ടി മ­റ­ക്കാ­തെ കാ­ണ­ണ­മെ­ന്ന് മ­ഞ്ച് ഭാ­ര­വാ­ഹി­കള്‍ പ­റ­ഞ്ഞു. ടി­ക്ക­റ്റു­കള്‍ മുന്‍­കൂ­ട്ടി ബു­ക്ക് ചെ­യ്യു­വാന്‍ താ­ഴെ­പ്പ­റ­യു­ന്ന മ­ഞ്ചി­ന്റെ ഭാ­ര­വാ­ഹി­ക­ള­ു­മാ­യി ബ­ന്ധ­പ്പെ­ട­ണ­മെന്ന് മ­ഞ്ച് പ്ര­സിഡന്റ് സജി­മോന്‍ ആന്റ­ണി അ­റി­യി­ച്ചു. ടി­ക്ക­റ്റ് നിരക്കുകള്‍ സിം­ഗിള്‍ - 40 ഡോളര്‍, ഫാ­മി­ലി (4 പേര്‍) - 150 ഡോ­ളര്‍, വി­ഐ­പി - 100 ഡോ­ളര്‍, വി­വി­ഐ­പി (2 പേര്‍) - 250 ഡോ­ളര്‍ സ്‌പോണ്‍­സര്‍­ഷി­പ്പു­കള്‍­ക്ക് ബ­ന്ധ­പ്പെ­ടു­ക: സജി­മോന്‍ ആന്റണി (പ്ര­സി­ഡന്റ്, മഞ്ച്): 862­438­2361 ടി­ക്ക­റ്റു­കള്‍ക്ക് ബ­ന്ധ­പ്പെ­ടു­ക 1. Sajimon Antony (President) Ph: 862-438-2361 2. Oommen Chacko (Vice President) Ph: 973-768-7997 3. Suja jose (Secretary) Ph: 973-632-1172 4. Pinto Chacko (Treasurer) Ph: 973-337-7238 5. Renjit Pillai (Joint Secretary) Ph: 201-294-6368 6. Manju J Pulickal (Joint Treasurer) Ph: 973-943-2353 7. Shaji Varghese (B.O.T) Ph: 862-812-4371 8. Shiny Raju (Cultural Coordinator) Ph: 973-243-9879 9. Maria Thottukadavil (Womens Forum Coordinator) Ph: 973-699-7825 10. Manoj Vattapillil (Charity Coordinator) Ph: 973-609-3504 11. Joseph Antony (Youth Coordinator) Ph: 973-932-9918

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.