You are Here : Home / USA News

ക്യാൻസർ രോഗിയാണെന്ന് പ്രചരിപ്പിച്ചു പണ പിരിവ് നടത്തിയ ഇന്ത്യൻ വംശജ അറസ്റ്റിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 02, 2016 01:08 hrs UTC

സാൻഫ്രാൻസിസ്ക്കൊ ∙ വ്യാജമായി കാൻസർ രോഗിയാണെന്ന് പ്രചരിപ്പിച്ചു ലക്ഷക്കണക്കിന് ഡോളർ പിരിവ് നടത്തിയ ഇന്ത്യൻ വംശജ മനീഷ നാഗറാണിയെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 26 ന് അറസ്റ്റ് ചെയ്ത നാഗറാണിയെ ജാമ്യം നൽകാതെ സാൻഫ്രാൻസിസ്ക്കൊ കൗണ്ടി ജയിലിലടച്ചു. സാൻഫ്രാൻസിസ്ക്കൊ ജില്ലാ അറ്റോർണി ഓഫിസ് സ്പോക്ക് മാൻ മാക്സ് സാബുവാണ് വിവരം മാധ്യമങ്ങൾക്ക് നൽകിയത്. സോഷ്യൽ മീഡായകളിലൂടേയും ഫേസ് ബുക്കിലൂടേയുമാണ് മനീഷ തനിക്ക് മാരകമായ രക്താർബുദ്ധം ഉണ്ടെന്ന് കാണിച്ചു ഫണ്ട് റൈയ്സിങ്ങ് ആരംഭിച്ചത്. 2014 മുതൽ ആരംഭിച്ച ഈ തട്ടിപ്പിലൂടെ നേടിയ ആയിരക്കണ ക്കിന് ഡോളർ ഉപയോഗിച്ചു വസ്തു വാങ്ങിക്കുകയും, ക്രെഡിറ്റ് കാർഡുകൾ വ്യാജമായി ഉപയോഗിക്കുകയും ചെയ്ത കുറ്റങ്ങൾ ആണ് ഇവർക്കെതിരെ ചാർജ്ജ് ചെയ്തിരിക്കുന്നത്. രോഗത്തിന്റെ ഭീകരാവസ്ഥയെ കുറിച്ച് ഹൃദയ സ്പർശിയായ നീണ്ട ചരിത്രം 2015 മെയ് 17 ന് സോഷ്യൽ മീഡിയായിൽ പ്രസിദ്ധീകരിച്ചിരുന്നു. മനീഷ എംഎൻ, മാറ്റ് മാർക്ക് എന്നീ വ്യാജ പേരുകളിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. മനീഷക്ക് പണം നൽകിയവർ 415 553 1754 എന്ന നമ്പറിൽ വിളിച്ചു റിപ്പോർട്ട് ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.