You are Here : Home / USA News

കരുണയുടെ വര്‍ഷത്തില്‍ കുടുംബ നവീകരണ ധ്യാനം

Text Size  

Story Dated: Thursday, March 03, 2016 03:10 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: സോമര്‍സെറ്റ്­ സെന്‍റ് തോമസ് സീറോ മലബാര്‍ കത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള വാര്‍ഷികനോമ്പുകാല ഇടവക ധ്യാനം കരുണവര്‍ഷാചരണത്തോടനുബന്ധിച്ച് മാര്‍ച്ച് 4­ വെള്ളിയാഴ്ച്ച മുതല്‍ 6­ ന് ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. കുടുംബനവീകരണം, ആത്മവിശുദ്ധീകരണം, രോഗശാന്തി എന്നീ മേഖലകളില്‍ വചനശുശ്രൂഷകള്‍ ഉണ്ടാകും. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍, അനുഗ്രഹീത വചന പ്രഘോഷകനും, ശാലോമിലെ "ഉത്തരം' പ്രോഗ്രാമിലൂടെ പ്രശസ്തനുമായ അഭിവന്ദ്യ മാര്‍ ലോറന്‍സ് മുക്കുഴിയാണു ഈ വര്‍ഷത്തെ ധ്യാനം നയിക്കുന്നത്. മാര്‍ച്ച്­ 4­ നു (വെള്ളിയാഴ്ച) വൈകുന്നേരം ഏഴുമണിക്ക് ദിവ്യബലിയോടുകൂടി ധ്യാന ശുശ്രൂഷകള്‍ ആരംഭിക്കും. വചനസന്ദേശം, വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴി എന്നിവയാണ് വെള്ളിയാഴ്ചയിലെ പരിപാടികള്‍. മാര്‍ച്ച്­ 5 നു ശനിയാഴ്ച്ച രാവിലെ ഒമ്പതിനു വിശുദ്ധ ദിവ്യബലിയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും. വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ചത്തെ പ്രാര്‍ഥനാശുശ്രൂഷകള്‍ . വൈകുന്നേരം 4.30­ന് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷകള്‍ അവസാനിക്കും. 6­ നു (ഞായറാഴ്ച) രാവിലെ 9.45 ­ നുള്ള വിശുദ്ധ ദിവ്യബലിയോടെ മൂന്നാം ദിവസത്തെ ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും. ഇടവകസമൂഹം മുഴുവന്‍ ഒന്നിച്ച് വന്നു ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായി അന്നേദിവസം രാവിലെ എട്ടുമണിക്കുള്ള വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല. ദിവ്യകാരുണ്യ ആരാധനയെത്തുടര്‍ന്ന് നാലരയോടെ ധ്യാന ശുസ്രൂഷകള്‍ക്ക് സമാപനം കുറിക്കും. വലിയ നോമ്പിന്­ ഒരുക്കമായി നടത്തപ്പെടുന്ന വാര്‍ഷിക കുടുംബനവീകരണ ധ്യാനത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുത്ത്­ ആത്മീയ ഉണര്‍വ്വ് നേടാന്‍ ഏവരേയും സ്‌­നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തോമസ്­ കടുകപ്പള്ളില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ് കടുകപ്പിള്ളില്‍ (വികാരി) (908) 837­9484, ടോം പെരുംപായില്‍ (ട്രസ്ടി) (646) 326­3708), തോമസ്­ ചെറിയാന്‍ പടവില്‍ (ട്രസ്ടി) (908) 906­1709, മേരിദാസന്‍ തോമസ്­ (ട്രസ്ടി) (201) 912­6451, മിനേഷ് ജോസഫ്­ (ട്രസ്ടി) (201) 978­9828. വെബ്­: www.stthomassyronj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.