You are Here : Home / USA News

ഡാലസിൽ ജോബ് ഫെയർ മാർച്ച് 7 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 03, 2016 12:28 hrs UTC

ഡാലസ്∙ മാർച്ച് 7 തിങ്കൾ രാവിലെ 11 മുതൽ ഡാലസിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഡാലസ് ലവ് ഫീൽഡ് ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന ജോബ് ഫെയറിൽ മൂന്നുറ്റി അമ്പതോളം ഒഴിവുളള തസ്തികകളിലേക്ക് നിയമനം നടക്കും. പങ്കെടുക്കുവാൻ താല്പര്യമുളളവർ മുൻ കൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. പാർട്ട് ടൈം, ഫുൾ ടൈം, വെയർ ഹൗസ് ജോലികൾക്കാണ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. യോഗ്യതകൾ പരിഗണിച്ചു തിരഞ്ഞെടുക്കുന്നവർക്ക് നിയമ ഉത്തരവ് ലഭിക്കും. ഇത്തരം ജോബ് ഫെയറുകൾ സംഘടിപ്പിക്കുന്നതിലൂടെ നിരവധി തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കുന്നതിനുളള അവസരം ലഭിക്കും. ഡാലസിലും പരിസരങ്ങളിലു മുളള നിരവധി തൊഴിൽ സ്ഥാപനങ്ങളെ മാനേജർമാർ ഇന്റർവ്യൂ നടത്തുന്നതി നായി ജോബ് ഫെയറിൽ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ഡാലസ് പൊലീസ് ഡിപ്പാർട്ട്മെന്റ്, യൂണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പ് എന്നിവരാണ് ജോബ് ഫെയർ സ്പോൺസർ ചെയ്തിരിക്കുന്നത്. സ്ഥലം : Double tree – Love field 3300 W. Mockingbird Lane Dallas, TX. സമയം : മാർച്ച് 7 രാവിലെ 11 മുതൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.