You are Here : Home / USA News

കെ.­എ­ച്ച്.­എന്‍.എ വിമന്‍സ് ഫോറം വിവിധ കര്‍മ്മ­പ­രി­പാ­ടി­കള്‍ക്ക് രൂപം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 04, 2016 12:35 hrs UTC

ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേ­രി­ക്ക­യുടെ വിമന്‍സ് ഫോറ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ വിവിധ കര്‍മ്മ­പ­രി­പാ­ടി­കള്‍ ആസൂ­ത്രണം ചെയ്ത­തായി ഫോറം ചെയര്‍മാന്‍ സുനിതാ നായര്‍ അറി­യി­ച്ചു. വിമന്‍സ് ഫോറ­ത്തിന്റെ പ്രവര്‍ത്ത­ന­ങ്ങള്‍ കെ.­എ­ച്ച്.­എന്‍.എയുടെ എല്ലാ മേഖ­ല­ക­ളിലും ഊര്‍ജ്ജി­ത­പ്പെ­ടു­ത്തു­വാന്‍ വേണ്ട നട­പ­ടി­കള്‍ ആരം­ഭി­ച്ച­തായി ഫോറം കോര്‍ഡി­നേ­റ്റര്‍ സ്മിതാ ഹരി­ദാസ് പറ­ഞ്ഞു. പ്രധാ­ന­മായും പ്രീ മാരി­റ്റല്‍ ആന്‍ഡ് പോസ്റ്റ് മാരി­റ്റല്‍ കൗണ്‍സി­ലിം­ഗ്. ആതു­ര­സേ­വ­ന­രം­ഗത്തും അതു­പോലെ തന്നെ സാമൂ­ഹ്യ­-­സാം­സ്കാ­രിക രംഗത്തും വര്‍ഷ­ങ്ങ­ളായി പ്രവര്‍ത്തി­ച്ചു­വ­രു­ന്നതും കെ.­എ­ച്ച്.­എന്‍.­എ­യുടെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്ത­ക­യു­മായ ഡോ. സതി നായ­രാ­യി­രിക്കും കൗണ്‍സി­ലിം­ഗിന് നേതൃത്വം നല്‍കു­ക. കൂടാതെ ഒരു മാട്രി­മോ­ണി­യല്‍ വെബ്‌സൈ­റ്റ്, കുട്ടി­കള്‍ക്കാ­യുള്ള ഹിന്ദു­മത പഠന ക്ലാസ്, അതു­പോലെ തന്നെ വിമന്‍സ് ഫോറ­ത്തിന്റെ വിപു­ല­മായ ഒരു ദേശീയ സമ്മേ­ളനം വിവിധ പരി­പാ­ടി­ക­ളോ­ടു­കൂടി ഈവര്‍ഷം ചിക്കാ­ഗോ­യില്‍ വച്ചു നട­ത്താനും തീരു­മാ­നി­ച്ചു. അഞ്ജനാ കൃഷ്ണന്‍, ലതാ ഉണ്ണി, സുജാ പിള്ള, രൂപാ കൃഷ്ണന്‍, ബിന്ദു പണി­ക്കര്‍ എന്നി­വരും യോഗ­ത്തില്‍ പങ്കെ­ടു­ത്തു. വിവിധ വിഷ­യങ്ങളെ­ക്കു­റിച്ച് സംസാ­രി­ച്ചു. സതീ­ശന്‍ നായര്‍ അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.