You are Here : Home / USA News

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 30-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, March 04, 2016 12:43 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 30-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനായുള്ള ഫ്‌ളോറിഡ, സെന്റ് മേരീസ് ദേവാലയത്തിലെ കിക്ക് ഓഫ് ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ അഭിവന്ദ്യ മെത്രാപോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതു സമ്മേളനത്തില്‍ വികാരി റവ.ഫാ. കുരിയാക്കോസ് സ്വാഗതമാശംസിച്ചു. വിശ്വാസികളുടെ, ആത്മീയ ഉന്നമനത്തോടൊപ്പം, സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങളെ വരും തലമുറയിലേക്ക് പകര്‍ന്നുകൊടുക്കുന്നതിനുള്ള വേദിയായി ക്രമീകരിക്കുന്ന കുടുംബമേളയില്‍ മുതിര്‍ന്നവരോടൊപ്പം തന്നെ യുവജനങ്ങളുടേയും, കുട്ടികളുടേയും പങ്കാളിത്വവും, ഉറപ്പു വരുത്തേണ്ട ആവശ്യകതയെകുറിച്ച് തിരുമേനി തന്റെ ആമുഖ പ്രസംഗത്തില്‍ വിവരിക്കുകയുണ്ടായി. നാളിതുവരെയുള്ള ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍, ഈ ദേവാലയത്തില്‍ നിന്നും ലഭിച്ച എല്ലാ സഹകരണത്തിനും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം, തുടര്‍ന്നും, ഏവരുടേയും, ആത്മാര്‍ത്ഥമായ സഹകരണവും പങ്കാളിത്വവും പ്രതീക്ഷിക്കുന്നതായും മെത്രാപോലീത്താ സൂചിപ്പിച്ചു. ഇടവകാംഗങ്ങളില്‍ പലരും തദവസരത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കിക്ക് ഓഫില്‍ പങ്കാളികളായി. കഴിവതും ഇടവകാംഗങ്ങള്‍ ഈ ആത്മീയ കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് ഇതൊരു വന്‍വിജയമാക്കുവാന്‍ വികാരി റവ.ഫാ.പി.സി.കുര്യാക്കോസ് ഇടവകാംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു.

ഡീക്കന്‍ ജോഷ് തോമസും, ഭദ്രാസന കൗണ്‍സില്‍ മെംബറും, പള്ളി സെക്രട്ടറിയുമായ ഡോ.ജോണ്‍ തോമസ്, ശ്രീ.ജോളി പൈലി(വൈസ് പ്രസിഡന്റ്), യല്‍ദൊ വര്‍ക്കി(ജോ.സെക്രട്ടറി), ജോര്‍ജ് മാലിയില്‍(ട്രഷറര്‍), തോമസ് ജോര്‍ജ്(ജോ.ട്രഷറര്‍), ഡോ. ജീവന്‍ ഞാളിയത്ത്(കമ്മറ്റി മെംബര്‍) എന്നിവരും ഹാജരായിരുന്നു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.