You are Here : Home / USA News

സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി ഫെയ്ത്ത് ഫെസ്റ്റ്

Text Size  

Story Dated: Saturday, March 05, 2016 03:06 hrs UTC

ഫിലാഡല്‍ഫിയ: കുട്ടികളില്‍ കുരുന്നുപ്രായത്തില്‍തന്നെ ക്രൈസ്തവ വിശ്വാസവും, സഭാപഠനങ്ങളും, കൂദാശാതിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, പ്രകൃതിസ്‌നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നല്‍കാം എന്നതിന്റെ ഭാഗമായി കരുണയുടെ മഹാജൂബിലിവര്‍ഷത്തില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി ഫെയ്ത്ത്്‌ഫെസ്റ്റ് എന്നപേരില്‍ വിശ്വാസോത്സവം നടത്തുന്നു. ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കാണ് ഈ സുവര്‍ണാവസരം ലഭിക്കുന്നത്. കുട്ടികളുടെ നൈസര്‍ഗികകലാവാസനകള്‍ ക്ലാസ് മുറികളില്‍ പഠിച്ച അറിവിന്റെ വെളിച്ചത്തില്‍ ചിത്രരചനയിലൂടെയും, ഭക്തിഗാനങ്ങളിലൂടെയും, നൃത്തരൂപങ്ങളിലൂടെയും, പ്രാര്‍ത്ഥനകളിലൂടെയും, പ്രസംഗരൂപേണയും അവതരിപ്പിച്ച് ആകര്‍ഷകമായ സമ്മാനങ്ങള്‍ കരസ്ഥമാക്കാനുള്ള അവസരം. പ്രീകെ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മതബോധനസ്കൂള്‍ കുട്ടികള്‍ക്കായി അവരുടെ കലാവാസനകള്‍ പ്രകടിപ്പിക്കുന്നതിനായിട്ടാണ് ഫെയ്ത്ത്‌ഫെസ്റ്റ് നടത്തപ്പെടുന്നത്. ബൈബിള്‍ സ്‌പെല്ലിംഗ് ബീ മുതല്‍ ഉപകരണസംഗീതം വരെ മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 5, 12 എന്നീ രണ്ടുദിവസങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. ബൈബിള്‍ പാരായണം, ബൈബിള്‍ സ്റ്റോറി, സ്‌പെല്ലിംഗ് ബീ, ഗാനം, ഡാന്‍സ്, കളറിംഗ് & പെയിന്റിംഗ്, പ്രാര്‍ത്ഥനകള്‍, പ്രസംഗം, ബൈബിള്‍ കഥാപാത്രങ്ങളുടെ അനുകരണം എന്നിവയാണ് ഇത്തവണ മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യക്തിഗത സമ്മാനങ്ങള്‍ക്കു പുറമെ നാലു ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്നവര്‍ക്ക് കലാതിലകം, കലാപ്രതിഭ എന്നിങ്ങനെയുള്ള ബഹുമതികളും ലഭിക്കും. ഗ്രേഡുലവല്‍ അനുസരിച്ച് കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചാണ് മല്‍സരങ്ങള്‍ നടത്തുക. ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പി.റ്റി.എ. പ്രസിഡന്റ് ജോജി ചെറുവേലി, മതാദ്ധ്യാപകരും, പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ജോസ് മാളേയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മതാധ്യാപകരും, പി. റ്റി. എ ഭാരവാഹികളും മല്‍സരങ്ങളുടെ വിജയകരമായ നടത്തിപ്പിനായി പരിശ്രമിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.