You are Here : Home / USA News

ഇന്ത്യൻ ഓവർസീസ്‌ കൊണ്ഗ്രെസ്സ് കാനഡ അടിയന്തിര യോഗം കൂടി

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Saturday, March 05, 2016 07:43 hrs UTC

ടൊറന്റോ : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നില് കണ്ട് ഇന്ത്യൻ ഓവർസീസ്‌ കൊണ്ഗ്രെസ്സ് കാനഡ അടിയന്തിര യോഗം കൂടി .കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും ചില മലയാളം മാധ്യമങ്ങളിൽ വന്ന വാർത്തയെ പറ്റി വിശദമായി യോഗം ചര്ച്ച ചെയ്യപ്പെടുക ഉണ്ടായി.കേരള നിയമ സഭയിലേക്ക് അടുത്തിടെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഐ ഒ സി കാനഡയുടെ മെമ്പർ മാരോ ,പ്രതിനിധികളോ ആരും തന്നെ മത്സര രംഗത്ത് ഇല്ല എന്ന് യോഗം പ്രസ്താവിച്ചു.പാര്ടി അണികളിൽ ചില വാർത്തകൾ തെറ്റിധാരണ പരത്തിയിട്ടുണ്ട് . ഇത് പാർടി അത്ര ഗൗരവം ആയി കാണുന്നില്ല .ഇലക്ഷൻ അടുക്കുന്ന സമയങ്ങളിൽ പൊതുവെ കണ്ടു വരുന്ന വിലപേശൽ തന്ദ്രങ്ങളെ പാർടി തള്ളി കളയുന്നതായും കേരള ഘടകം പ്രതിനിധി ജയശങ്കർ പിള്ള പ്രസ്താവിച്ചു .കഴിഞ്ഞ നവംബറിൽ ബ്രാമ്പ്ടനിൽ ശ്രീ.നിതീഷ് തിവാരിയുടെ നേത്രുത്വത്തിൽ നടന്ന ഐ ഒ സി യോഗത്തിൽ ഇതുപോലുള്ള ഒറ്റപ്പെട്ട ഗ്രൂപുകളെ ഒഴിവാക്കിയിരുന്നു.കേരളത്തിൽ കഴിഞ്ഞ 5 വർഷo സമഗ്രവികസനം കാഴ്ചവച്ച ഉമ്മൻ ചാണ്ടി സര്കാരിനും ഇതര വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സഖ്യ കക്ഷികളെയും അടുത്ത തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാനും വേണ്ട സഹായ സഹകരണങ്ങൾ നല്കാനും യോഗം തീരുമാനിച്ചു. കേന്ദ്രത്തിൽ സോണിയ ഗാന്ധി,രാഹുൽ ഗാന്ധി, എ കെ ആന്റണി എന്നിവര് നയിക്കുന്ന കൊണ്ഗ്രെസ്സ് നേത്രുത്വം പ്രവാസികൾക് വേണ്ടി നിരന്തര്മായി നടത്തിയിട്ടുള്ള സേവനങ്ങൾ വിസ്മരിച്ചുകൊണ്ട്‌ പ്രവാസി സംരക്ഷണത്തിന് മുതിരുന്നവരെ തിരിച്ചറിയേണ്ടിയിരിക്കുന്നു എന്ന് യോഗം വിലയിരുത്തി.കേരള നിയമ സഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഐ ഒ സി കാനഡയുടെ ടികെറ്റിൽ ആരും മത്സര രംഗത്ത് ഇല്ല എന്നും യോഗം ഊന്നി പറഞ്ഞു.ശനിയാഴ്ച രാവിലെ 10 മണിക്ക് വിളിച്ചു കൂട്ടിയ അടിയന്തിര യോഗത്തിൽ ആണ് ഈ തീരുമാനം അറിയിച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.