You are Here : Home / USA News

അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച വീണ്ടും ഉണ്ണി മേനോൻ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, March 06, 2016 07:07 hrs UTC

ന്യൂയോർക്ക്: ചുരുങ്ങിയ കാലം കൊണ്ട് ലോക മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ, ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 7 മണിക്ക് (ഈ എസ് ടി / ന്യൂയോർക്ക് സമയം) സംപ്രേഷണം ചെയ്യുന്ന അമേരിക്കൻ കാഴ്ച്ചകൾ (പ്രവ്വേർഡ് ബൈ കോൺഫിഡന്റ് ഗ്രൂപ്പ്) എന്ന പരിപാടിയിൽ ഈയാഴ്ച്ച, പാട്ടിന്റെ പാലാഴി തീർത്ത ഉണ്ണി മേനോൻ എന്ന സംഗീത പ്രതിഭയുമായുള്ള അഭിമുഖമാണ്. ഒട്ടേറെ ഗാനങ്ങൾ മലയാളികൾക്കായി സമ്മാനിച്ച ഉണ്ണി മേനോൻ, തമിഴിലും ഒരുപാട് ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട്. മഴനീർത്തുള്ളികൾ, നദിയേ നദിയേ, മരണമെത്തുന്ന നേരത്ത്, പൂക്കാലം വന്നു, എന്ന വിളൈ, ഒരു ചെമ്പനീർ പൂ, ഇന്ദ്ര നീലിമ, തുടങ്ങിയവ വൻ ഹിറ്റായിരുന്നു. ഏഷ്യാനെറ്റ് അമേരിക്കൻ കാഴ്ച്ചകൾക്ക് വേണ്ടി സിന്ന ചന്ദ്രനാണ് മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകനായ ഉണ്ണി മേനോനുമായുള്ള അഭിമുഖ സംഭാഷണം പ്രേക്ഷകർക്കായി കാഴ്ച്ച വെയ്ക്കുന്നത്. ഉണ്ണി മേനോൻ ഏഷ്യാനെറ്റ് അമേരിക്കൻ കാഴ്ച്ചകളുടെ പ്രേഷകർക്കായി ന്യൂജേഴ്സിയിൽ വച്ചു നടത്തിയ സ്നേഹ സംഗീതം എന്ന പരിപാടിയുടെ പ്രശക്ത ഭാഗങ്ങളും സംപ്രേഷണം ചെയ്യും. ഏഷ്യനെറ്റ് യൂ എസ് ന്യൂസ് ചീഫ് ഡോ: കൃഷ്ണ കിഷോറാണ് പരിപാടികളുടെ അവതാരകൻ. കൂടുതൽ വിവരങ്ങൾക്ക്: പ്രൊഡ്യൂസർ രാജു പള്ളത്ത് 7324299529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.