You are Here : Home / USA News

ബ്രോങ്ക്‌സ് ഫൊറോനാ ദേവാ­ല­യ­ത്തിലെ വിശു­ദ്ധ­വാര തിരു­കര്‍മ്മ­ങ്ങള്‍

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Sunday, March 06, 2016 09:23 hrs UTC

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മല­ബാര്‍ ഫൊറോനാ ദേവാ­ല­യ­ത്തിലെ വിശുദ്ധ വാരാ­ച­ര­ണ­ത്തിന് പ്രശസ്ത വച­ന­പ്ര­ഘോ­ഷ­കന്‍ റവ.­ഫാ. ജോര്‍ജ് കരി­ന്തോ­ളില്‍ എം.­സി.­ബി.­എസ് നയി­ക്കുന്ന ആത്മീയ ഒരു­ക്ക­ധ്യാ­ന­ത്തോടെ തുട­ക്ക­മാ­കും. മാര്‍ച്ച് 17­-ന് വ്യാഴാഴ്ച വൈകു­ന്നേരം 6 മണി മുതല്‍ 10 മണി വരേ­യും, 18, 19 തീയ­തി­ക­ളില്‍ (വെ­ള്ളി, ശനി) രാവിലെ 9 മണി മുതല്‍ വൈകു­ന്നേരം 6 മണി വരേ­യു­മാണ് ധ്യാന സമ­യം. ധ്യാന­ദി­വ­സ­ങ്ങ­ളില്‍ കുമ്പ­സാ­ര­ത്തി­നുള്ള അവ­സ­രവും ഉണ്ടാ­യി­രി­ക്കും. വെള്ളി, ശനി ദിവ­സ­ങ്ങ­ളില്‍ ഉച്ച­ഘ­ഭ­ക്ഷ­ണവും പള്ളി­യില്‍ നിന്ന് ക്രമീ­ക­രി­ച്ചി­ട്ടു­ണ്ട്. 20­-ന് ഓശാന ഞായ­റാഴ്ച രാവിലെ 10 മണിക്ക് തിരു­കര്‍മ്മ­ങ്ങള്‍ ആരം­ഭി­ക്കും. കുരു­ത്തോല വെഞ്ച­രി­ക്കല്‍, തുടര്‍ന്ന് കുരു­ത്തോ­ല­ക­ളു­മേന്തി യേശു­ക്രി­സ്തു­വിന്റെ ജറു­സലേം ദേവാ­ലയ പ്രവേ­ശ­ന­ത്തിന്റെ സ്മരണ പുതു­ക്കി­ക്കൊണ്ട് പ്രധാന കവാ­ട­ത്തി­ലൂടെ ദേവാ­ല­യ­ത്തില്‍ പ്രവേ­ശിച്ച് വി. കുര്‍ബാന അര്‍പ്പി­ക്കും. ആഘോ­ഷ­മായ പാട്ടു­കുര്‍ബാ­നയ്ക്ക് റവ.­ഫാ. ജോര്‍ജ് കരി­ന്തോ­ളില്‍, വികാരി ഫാ. കണ്ട­ത്തി­ക്കു­ടി, അസി­സ്റ്റന്റ് വികാരി ഫാ. റോയി­സണ്‍ മേനോ­ലി­ക്കല്‍ തുട­ങ്ങി­യ­വര്‍ കാര്‍മി­കത്വം വഹി­ക്കും. 24­-ന് പെസഹാ വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് കാല്‍ക­ഴു­കല്‍ ശുശ്രൂഷകള്‍ ആരം­ഭി­ക്കും. തുടര്‍ന്ന് വി. കുര്‍ബാ­ന­യും, വി. കുര്‍ബാ­ന­യുടെ ആരാ­ധ­നയും ഉണ്ടാ­കും. ദേവാ­ല­യ­ത്തിലെ തിരു­കര്‍മ്മ­ങ്ങള്‍ക്കു­ശേഷം പാരീഷ് ഹാളില്‍ പാന­വാ­യ­ന­യും, അപ്പം­മു­റി­ക്കല്‍ ശുശ്രൂ­ഷയും നട­ക്കും. 25­-ന് ദുഖ­വെ­ള്ളി­യാഴ്ച രാവിലെ 9 മണിക്ക് പാരീഷ് ഹാളില്‍ കുരി­ശിന്റെ വഴി­യോ­ടു­കൂടി തിരു­കര്‍മ്മ­ങ്ങള്‍ക്ക് തുട­ക്ക­മാ­കും. ഇട­വ­കയിലെ യുവ­ജ­ന­ങ്ങ­ളുടെ നേതൃ­ത്വ­ത്തില്‍, കുരി­ശ­ന്റെ­വ­ഴി­യുടെ 14 സ്ഥല­ങ്ങ­ളു­ടേയും ദൃശ്യാ­വി­ഷ്ക­ര­ണവും ഉണ്ടാ­യി­രി­ക്കുന്നതാ­ണ്. തുടര്‍ന്ന് ദേവാ­ല­യ­ത്തില്‍ പീഢാ­നു­ഭ­വ­വാ­യ­ന­കളും, മറ്റ് തിരു­കര്‍മ്മ­ങ്ങളും കയ്പു­നീര്‍ വിത­ര­ണവും ഉണ്ടാ­യി­രി­ക്കും. ദേവാ­ല­യ­ത്തിലെ തിരു­കര്‍മ്മ­ങ്ങള്‍ക്കു­ശേഷം പാരീഷ് ഹാളില്‍ പാന­വാ­യ­ന­യും, പഷ്ണി കഞ്ഞി വിത­ര­ണവും ഉണ്ടാ­യി­രി­ക്കും. 26­-ന് ദുഖ­ ശനി­യാഴ്ച പതി­വു­പോലെ രാവിലെ 9 മണിക്ക് വി. കുര്‍ബാ­നയും തുടര്‍ന്ന് നിത്യ­സ­ഹായ മാതാ­വിന്റെ നൊവേ­നയും ഉണ്ടാ­യി­രി­ക്കും. പുതിയ വെളി­ച്ചം, വെള്ളം എന്നിവ വെഞ്ച­രി­ക്കു­കയും, ഭവ­ന­ങ്ങ­ളി­ലേക്ക് വിത­ര­ണവും ഉണ്ടാ­യി­രി­ക്കും. ശനി­യാഴ്ച രാത്രി 8 മണിക്ക് ഉയിര്‍പ്പ് തിരു­നാ­ളിന്റെ തിരു­കര്‍മ്മ­ങ്ങള്‍ ആരം­ഭി­ക്കും. തിരു­കര്‍മ്മ­ങ്ങള്‍ക്ക് വികാരി ഫാ. ജോസ് കണ്ട­ത്തി­ക്കു­ടി, ഫാ. റോയിസണ്‍ മേനോ­ലി­ക്കല്‍ എന്നി­വര്‍ കാര്‍മി­കത്വം വഹി­ക്കു­ന്ന­താ­ണ്. 27­-ന് ഈസ്റ്റര്‍ ഞായ­റാഴ്ച രാവിലെ 10 മണിക്കും വിശുദ്ധ കുര്‍ബാ­ന­യു­ണ്ടാ­യി­രി­ക്കും. നോമ്പിലെ ധ്യാന­ത്തിലും, വിശുദ്ധവാര­ത്തിലെ തിരു­കര്‍മ്മ­ങ്ങ­ളിലും പങ്കു­ചേ­രു­വാന്‍ എല്ലാ വിശ്വാ­സി­ക­ളേയും ബ്രോങ്ക്‌സ് ദേവാ­ല­യ­ത്തി­ലേക്ക് സ്‌നേഹ­പൂര്‍വ്വം വികാരി ഫാ. ജോസ് കണ്ട­ത്തി­ക്കുടി സ്വാഗതം ചെയ്യു­ന്നു. അഡ്രസ്: 810 E, 221 st, Bronx, NY

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.