You are Here : Home / USA News

നന്മയുടെ മണികിലുക്കം നിലച്ചു: ഫോമ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, March 07, 2016 02:50 hrs UTC

ഫ്ലോറിഡ: ഓടേണ്ട ഓടേണ്ട, ഓടി തളരേണ്ട... തുടങ്ങി നിരവധി നാടന്‍പാട്ടുകളെ ജനകീയമാക്കിയ മലയാളത്തിന്‍റെ ലളിതനടന്‍ കലാഭവന്‍ മണിക്ക് ഫോമയുടെ ആദരാഞ്ജലി.കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു പോലെ ഇഷ്ട്ടപ്പെട്ട ഒരുപാടു കഥപത്രങ്ങൾക്കു ജീവന നല്കിയ നടനായിരുന്നു മണി. അദ്ദേഹത്തിന്റെ സ്വത സിദ്ധമായ ചിരി തന്നെ ഒട്ടനവധി ജന ഹൃദയങ്ങളെ കീഴടക്കിയിരുന്നു. ഒരുപാടു ചിത്രങ്ങളിലൂടെയുള്ള അഭിനയം കൊണ്ട് പ്രേഷകരെ വിസ്മയിപ്പിച്ച നടനായിരുന്നു കലാഭവന്‍ മണി എന്ന് പ്രസിഡന്‍റ് ആനന്ദന്‍ നിരവേല്‍ സെക്രട്ടറി ഷാജി എഡ്വേഡ്‌ ട്രഷറാർ ജോയി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എന്നും സ്വന്തം നാടിനോട് കൂറുണ്ടായിരുന്ന നടനു ചാലക്കുടി എന്നാല്‍ ജീവന്‍റെ ജീവനായിരുന്നു. കലാഭവന്‍ മണി എന്നതിനപ്പുറം ചാലക്കുടിക്കാരന്‍ എന്നറിയപ്പെടാനായിരുന്നു മണിക്കേറെയിഷ്ടം. നാടന്‍പാട്ടിലൂടെ മണി മലയാളികള്‍ക്ക് പ്രിയങ്കരനാകുന്നത്. അക്ഷരം എന്ന സിനിമയിലൂടെയാണ് ആദ്യമായി അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. തുടര്ന്നു മലയാളത്തിലും, തമിഴിലും ഒക്കെയായി വിവിധ ചിത്രങ്ങളിൽ അദ്ദേഹം വിത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, ബെൻ ജോൺസൺ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സാധാരണക്കാരിൽ സാധാരണക്കരനായി ജീവിച്ച അദ്ദേഹം ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. ആദ്യചിത്രമായ അക്ഷരം തൊട്ടു മലയാളത്തിലെ എന്നത്തെയും പ്രിയങ്കരചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം മണിക്ക് എന്നും ജനഹൃദയങ്ങളില്‍ മികച്ച നടനുള്ള അംഗീകാരം നേടിക്കൊടുത്തു. സിനിമാ നടന്‍ എന്നതിലുപരി കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു മണിയെ മലയാളികള്‍ കണ്ടത്. നാട്ടുനന്മയുടെ പ്രതീകമായ കലാഭവന്‍ മണിയുടെ വിയോഗം മലയാള ചലച്ചിത്രലോകത്ത് വന്‍ നഷ്ടമാണ് വരുതിയിരിക്കുന്നതെന്നും ഫോമ ഭാരവാഹികള്‍ പറഞ്ഞു. 2016-ൽ ഈ മൂന്നു മാസങ്ങൾ കൊണ്ട് കല്പ്പന, ഓ എൻ വി എന്നിവർക്കു പുറകെ, കലഭാവാൻ മണിയും യാത്രയായത് ചലച്ചിത്ര ലോകത്തെ പോലെ മലയാള നാടും ഞെട്ടിയിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.