You are Here : Home / USA News

വൈശാ­ഖ­സന്ധ്യ 2016 ടിക്കറ്റ്­ വിതരണോദ്ഘാടനം നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 07, 2016 12:04 hrs UTC

ന്യൂയോര്‍ക്ക് ­: ചലച്ചിത്ര­- ടെലിവിഷന്‍ രംഗത്തെ പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ ഒത്തുചേരുന്ന സംഗീത­ നൃത്ത­ ഹാസ്യ കലാവിരുന്ന് പെരിയാര്‍ "വൈശാഖസന്ധ്യ 2016', റോക്ക്‌­ലാന്‍ഡ് സെന്റ് ജെയിംസ്­ മാര്‍ത്തോമ്മാ ഇടവക അഭിമാനപൂര്‍വ്വം ക്ലാര്‍ക്‌സ് ടൗണ്‍ സൗത്ത്­ ഹൈസ്കൂളില്‍ വച്ച് ഏപ്രില്‍ 2 ശനിയാഴ്ച വൈകുന്നേരം 5.30 മണിക്ക് നടത്തപ്പെടുന്നു. മലയാളികള്‍ക്ക് എന്നും നല്ല ഷോകള്‍ സമ്മാനിച്ച സെവന്‍ സീസ് ആണ് ഈ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍. ഈ ഷോയുടെ ടിക്കറ്റ്­ വിതരണോദ്ഘാടനം സെന്റ് ആന്‍ഡ്രുസ് ഇടവക വികാരി സോണി ഫിലിപ്പ് അച്ഛന്‍ മാര്‍ച്ച് ­ മാസം 6 ഞായറാഴ്ച ആരാധന കഴിഞ്ഞ്­ ഇടവകജനങ്ങള്‍ക്ക്് നല്കി് നിര്‍വഹിച്ചു. മാത്യു ബേബി അച്ഛന്‍ ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ബില്‍ഡിംഗ്­ ഫണ്ടിലേക്ക് ആണ് ഈ പണം സമാഹരിക്കുന്നത് എന്നും ഭാരവാഹികള്‍ ഓര്‍മിപ്പിക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും മാത്യു ബേബി അച്ചനെ ബന്ധപ്പെടുക.(845)362­8158. ചര്ച്ച്്­ വെബ്­ സൈറ്റില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതാണ്. www.sjmarthoma.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.