You are Here : Home / USA News

മജീഷ്യന്‍ ഗോപിനാഥ് മുതുക്കാടും സ്റ്റീഫന്‍ ദേവസിയും അമേരിക്കയിലെ വേദികളില്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, March 07, 2016 12:09 hrs UTC

ഹൂസ്റ്റണ്‍: പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുക്കാടും സംഗീത ചക്രവാളത്തിലെ വിസ്മയവുമായ സ്റ്റീഫന്‍ ദേവസിയും അമേരിക്കയിലെയും കാന്ഡയിലെയും വേദികളില്‍ ആസ്വാദകരെ ത്രസിപ്പിയ്ക്കാനെത്തുന്നു. 2016 ജൂണ്‍ ജൂലൈ മാസങ്ങളില്‍ അരങ്ങേറുന്ന മാജിക് ആന്റ് മ്യൂസിക്ക് എന്ന പരിപാടിയായ വളരെ ആകാംക്ഷയോടെയാണ് ആസ്വാദകര്‍ കാത്തിരിയ്ക്കുന്നത് ഇതാദ്യമായാണ് മാന്ത്രികന്‍ ഗോപിനാഥ് മുതുക്കാടും തന്റെ മാന്ത്രിക വിരലുകള്‍കൊണ്ട് കീബോര്‍ഡില്‍ അത്ഭുതം സൃഷ്ടിയ്ക്കുന്ന സ്റ്റീഫന്‍ ദേവസിയും, സ്റ്റീഫന്റെ സോളിഡ് ബാന്‍ഡ്(Solid Band) ഓര്‍ക്കസ്ട്രാ ടീമും അമേരിക്കന്‍ വേദികളില്‍ സംഗീത മാന്ത്രിക വിസ്മയവുമായി ഒന്നിയ്ക്കുന്നത്. മാജിക്കിന്റെയും പാട്ടിന്റെയും പുളകിതരാവുകള്‍ക്കായി സസ്‌പെന്‍സോടെ കാത്തിരിയ്ക്കാം. 2016 ലെ മികച്ച നിലവാരം പുലര്‍ത്തുന്ന സ്റ്റേജ്‌ഷോ ആയിരിയ്ക്കും ഈ പരിപാടി എന്ന് സംഘാടകര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ അവകാശപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്റജി.വി.കുര്യന്‍(ഹൂസ്റ്റണ്‍): 281 777 1919സെബാന്‍(ന്യൂജേഴ്‌സി): 201 290 9233 ഗീല്‍ബര്‍ട്ട്(ന്യൂയോര്‍ക്ക്): 201 926 7477മാര്‍ട്ടിന്‍(കാലിഫോര്‍ണിയ)- 818- 913- 7175

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.