You are Here : Home / USA News

മിഷന്‍സ് ഇന്ത്യയുടെ പതിമൂന്നാമത് വാര്‍ഷീക കണ്‍വന്‍ഷന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, March 07, 2016 12:14 hrs UTC

ഫാര്‍മേഴ്‌സ് ബ്രാഞ്ച്: ഡാളസ് ഇന്റര്‍നാഷ്ണല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍സ് ഇന്ത്യയുടെ പതിമൂന്നാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ ഏപ്രില്‍ 8,9,10 തിയ്യതികളില്‍ ഡാളസ്സില്‍ സംഘടിപ്പിക്കുന്നു. ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സില്‍ നടക്കുന്ന സമ്മേളനത്തില്‍ മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ.ജോര്‍ജ് ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തും. ഏപ്രില്‍ 8, 9, 10 തിയ്യതികളില്‍ വൈകീട്ട് 6.30ന് ഗാനശുശ്രൂഷയോടെ പൊതുയോഗം ആരംഭിക്കും. ഇതോടൊപ്പം തന്നെ ഏപ്രില്‍ 5,6,7 തിയ്യതികളില്‍ രാവിലെ 9.30 മുതല്‍ പന്ത്രണ്ടുവരെ പ്രത്യേക ബൈബിള്‍ ക്ലാസ്സുകള്‍ കരോള്‍ട്ടണ്‍ ഇന്ത്യന്‍ ക്രീക്ക് എച്ച്.ഓ.എയില്‍ വെച്ചു ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.