You are Here : Home / USA News

കനേഡിയൻ മലയാളികൾക്കായ് "മാറ്റൊലി ' സമ്പൂർണ കുടുംബ മാസിക

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Tuesday, March 08, 2016 12:25 hrs UTC

ടൊറന്റോ : കനേഡിയൻ മലയാളികൾക്കായ് "മാറ്റൊലി ' സമ്പൂർണ കുടുംബ മാസിക പ്രസിദ്ധീകരണം ആരംഭിച്ചു.കാനഡയിലെ ഇപ്പോൾ നിലവില ഉള്ള ഏക മലയാളം മാസിക ആണ് "മാറ്റൊലി".കാനഡയിലെയും ,കേരളത്തിലെയും പ്രശസ്തരായ സാഹിത്യ ,നിരൂപകൻ മാരുടെ രചനകൾ ആണ് മാറ്റൊലിയുടെ ആദ്യ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് .അഞ്ചു വര്ഷം ഭരണം പൂര്തിയാക്കുന്ന മുഗ്യ മന്ത്രി ശ്രീ .ഉമ്മൻ ചാണ്ടിയുടെ അഭിമുഖതോട് കൂടി ആണ് മാസിക തുടങ്ങുന്നത്.ശ്രീ.ജോണ് പോൾ നടത്തുന്ന അഭിമുഖ സംഭാഷണത്തിൽ മുഖ്യ മന്ത്രി തന്റെ മനസ്സ് തുറക്കുന്നു . പ്രശസ്ത മാധ്യമ പ്രവർത്തകർ ആയ ജോര്ജ്ജ് കള്ളിവയലിൽ ,പി ടി ചാക്കോ ,സജി ഡോമിനികു ,ജോണ് ഇളമത ,തെരേസ തോമസ്‌ ,അലക്സ്‌ അങ്ങാടിയിൽ ,കനിയന്നൂർ ദിവാകരാൻ നമ്പൂതിരി ,സുരേഷ് നെല്ലികോട്,നിര്മ്മല തോമസ്‌ എന്നിവരെ കൂടാതെ നിരവധി പേര് അണിനിരക്കുന്നു ,ആദി ക്രിയെഷന്സ എന്ന കമ്പനിയുടെ ആദ്യ പ്രസിദ്ധീകരണം ആണ് മാറ്റൊലി .ലവ്ലി ശങ്കർ ചെയർമാൻ ആയിട്ടുള്ള മാറ്റൊലിയുടെ എഡിറ്റർ ജയ്‌ പിള്ള ആണ് .പ്രവാസ ജീവിതത്തിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന മലയാളത്തെയും ,മലയാള സംസ്കാരത്തെയും വളര്തുകയും ,സാഹിത്യ കാരന്മാര്ക് അവരുടെ കഴിവ് തെളിയിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ആണ് ആദി ക്രിയെഷന്സിന്റെ ലക്‌ഷ്യം .പുസ്തക പ്രസിദ്ധീകരണം ,പത്ര പ്രസിദ്ധീകരണം ,ടെലിവിഷൻ ഷോകൾ ,മറ്റു സാംസ്കാരിക പരിപാടികൾ കാനഡയിൽ നടത്തുന്നതിനും കമ്പനി ലക്‌ഷ്യം ഇടുന്നു .കഥകൾ,കവിതകൾ,ലേഘനങ്ങൾ ,വാസ്തു ,യോഗ ,ആരോഘ്യം ,സ്പോര്ട്സ് ,ബ്യൂട്ടി ,സമകാലികം ,ബുക്ക്‌ റിവ്യു ,യാത്ര എന്നിങ്ങനെ വിവിധ വിഷയങ്ങളുടെ സമന്വയം ആണ് മാറ്റൊലി എന്ന് ലവ്ലി അഭിപ്രായ പെട്ടു.മാറ്റൊലി യിലെക്കുള്ള രചനകൾ അയക്കേണ്ട വിലാസം ഇമെയിൽ:editormaattoli@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.