You are Here : Home / USA News

എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥ­നാ­ദിനം ആച­രിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 08, 2016 12:27 hrs UTC

ഷിക്കാഗോ: എക്യൂ­മെ­നി­ക്കല്‍ കൗണ്‍സി­ലിന്റെ ആഭി­മു­ഖ്യ­ത്തില്‍ മാര്‍ച്ച് അഞ്ചാം തീയതി ശനി­യാഴ്ച എല്‍മ­സ്റ്റി­ലുള്ള സെന്റ് ഗ്രിഗോ­റി­യോസ് മല­ങ്കര ഓര്‍ത്ത­ഡോക്‌സ് ദേവാ­ല­യ­ത്തില്‍ വച്ച് ലോക പ്രാര്‍ത്ഥ­നാ­ദിനം ഭക്തി­നിര്‍ഭ­ര­മായി ആച­രി­ച്ചു. അഭി­വന്ദ്യ അല­ക്‌സി­യോസ് മാര്‍ യൗസേ­ബി­യോസ് തിരു­മേ­നി­യുടെ നേതൃ­ത്വ­ത്തില്‍ നടന്ന പ്രാരംഭ പ്രാര്‍ത്ഥ­ന­കളെ തുടര്‍ന്ന് ലിന്‍ജു ഏബ്രഹാം ഏവ­രേയും ഈ ആച­ര­ണ­ത്തി­ലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് അഭി­വന്ദ്യ മാര്‍ യൗസേ­ബി­യോസ് തിരു­മേനി ഔപ­ചാ­രി­ക­മായി ചട­ങ്ങു­ക­ളുടെ ഉദ്ഘാ­ടനം നിര്‍വ­ഹി­ച്ച് പ്രസം­ഗി­ച്ചു. സഭ­കള്‍ തമ്മില്‍, സമൂ­ഹ­ങ്ങള്‍ തമ്മില്‍, വ്യക്തി­കള്‍ തമ്മി­ലുള്ള ഭിത്തി­ക്കെ­ട്ടു­കള്‍ ഭേദിച്ച് പാല­ങ്ങള്‍ തീര്‍ത്ത് ആത്മാ­വി­ലേക്ക് വള­ര­ണ­മെന്ന് തിരു­മേനി ഉത്‌ബോ­ധി­പ്പി­ച്ചു. ഈവര്‍ഷം കേന്ദ്രീ­ക­രി­ക്കുന്ന രാജ്യ­മായ ക്യൂബ­യ്ക്കു­വേണ്ടി പ്രാര്‍ത്ഥി­ക്കു­ക­യും, ദൈവ­വി­ശ്വാ­സ­ത്തില്‍ ആ രാജ്യം വള­രു­വാനും, ക്രിസ്തു­വിന്റെ ആത്മാ­വിനെ അവര്‍ക്ക് നല്‍കു­വാന്‍ ഈ കൂടി­വ­ര­വു­കൊണ്ട് സാധി­ക്കട്ടെ എന്ന് തിരു­മേനി ആശ പ്രക­ടി­പ്പി­ച്ചു. "Receive Children, Receive me' എന്ന ചിന്താ­വി­ഷ­യത്തെ ആസ്പ­ദ­മാ­ക്കി­യുള്ള വേദ­പു­സ്തകവാ­യ­ന­കള്‍, ആരാ­ധനാ ആഹ്വാ­നം, അനു­താപ പ്രാര്‍ത്ഥ­ന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നി­വയ്ക്ക് എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ വനിതാ വിഭാ­ഗ­ത്തിലെ ആഗ്‌നസ് മാത്യു, ഡെല്‍സി മാത്യു, മേഴ്‌സി മാത്യു, ജോസ­ലിന്‍ ജോര്‍ജ്, ആനി വര്‍ഗീസ്, എല്‍സി വേങ്ക­ടത്ത് എന്നി­വര്‍ നേതൃത്വം നല്‍കി. സെന്റ് ഗ്രിഗോ­റി­യോസ് ഓര്‍ത്ത­ഡോക്‌സ് പള്ളി ഗായ­ക­സംഘം ചട­ങ്ങു­കള്‍ ഭക്തി­സാ­ന്ദ്ര­മാ­ക്കി. അഭി­ഭാ­ഷ­കയും പബ്ലിക് ഡിഫന്‍ഡെ­റു­മായ മിസ് അലന്‍ ബര്‍ഗ­ച്യോവ് ശിശു­കള്‍ക്ക് സ്‌നേഹവും കരു­തലും നല്‍കി പരി­പാ­ലി­ക്കേ­ണ്ട­തിന്റെ ആവ­ശ്യ­ക­ത­യെ­ക്കു­റിച്ച് സ്വന്തം അനു­ഭ­വ­ത്തില്‍ നിന്നും പ്രതി­പാ­ദിച്ച് സംസാ­രി­ച്ചു. ചിന്താ­വി­ഷ­യത്തെ അധി­ക­രിച്ച് ശിശു­ക്ക­ളോ­ടുള്ള ക്രൂര­ത­യുടേയും ചൂഷ­ണ­ത്തി­ന്റേ­യും വിവിധ വശ­ങ്ങള്‍ എടു­ത്തു­കാട്ടി ലിംഗ­ഭേ­ദ­മി­ല്ലാതെ കുഞ്ഞു­ങ്ങള്‍ക്കുവേണ്ടി വീട്ടില്‍ സ്വീക­രി­ക്കേണ്ട ആവ­ശ്യ­ക­ത­യെ­പ്പറ്റി ബിന്ദു ഏബ്രഹാം തന്റെ പ്രസം­ഗ­ത്തി­ലൂടെ ഏവ­രേയും ഉത്ബു­ദ്ധ­രാ­ക്കി. തുടര്‍ന്ന് നട­ത്തിയ സ്‌തോത്ര­ക്കാ­ഴ്ച­യില്‍ ക്യൂബ­യിലെ ജന­ങ്ങളെ സഹാ­യി­ക്കു­ന്ന­തി­നു­വേണ്ടി ഏവരും സഹ­ക­രി­ച്ചു. റവ.­ഫാ. ഏബ്രഹാം സ്കറി­യ, ഫാ. അഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പില്‍ എന്നി­വര്‍ പ്രത്യേക പ്രാര്‍ത്ഥ­ന­കള്‍ നട­ത്തി. ഡെല്‍സി മാത്യു എം.­സി­യായി പ്രവര്‍ത്തി­ക്കു­കയും ഏവര്‍ക്കും നന്ദി പറ­യു­കയും ചെയ്തു. അഭി­വന്ദ്യ അല­ക്‌സി­യോസ് മാര്‍ യൗസേബി­യോസ് തിരു­മേ­നി­യുടെ ആശീര്‍വാദ പ്രാര്‍ത്ഥ­ന­യോടെ പ്രാര്‍ത്ഥ­നാ­ദി­നാ­ച­ര­ണ­ത്തിന് തിര­ശീല വീണു. പ്രോഗ്രാം ചെയര്‍മാന്‍ ഫാ. മാത്യൂസ് ജോര്‍ജ്, എക്യൂ­മെ­നി­ക്കല്‍ പ്രസി­ഡന്റ് റവ.­ഫാ. അഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പില്‍, വൈസ് പ്രസി­ഡന്റ് ഫാ. ബാബു മഠ­ത്തി­പ്പ­റ­മ്പില്‍, സെക്ര­ട്ടറി ബെഞ്ച­മിന്‍ തോമ­സ്, ജോ. സെക്ര­ട്ടറി ആന്റോ കവ­ല­യ്ക്കല്‍, ട്രഷ­റര്‍ മാത്യു മാപ്ലേ­ട്ട് എന്നി­വര്‍ ക്രമീ­ക­ര­ണ­ങ്ങള്‍ക്ക് നേതൃത്വം നല്‍കി. സെന്റ് ഗ്രിഗോ­റി­യോസ് പള്ളിക്കാര്‍ നല്‍കിയ പ്രഭാത ഭക്ഷ­ണവും ഉച്ച­ഭ­ക്ഷ­ണവും ചടങ്ങ് ആസ്വാ­ദ്യ­ക­ര­മാ­ക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.