You are Here : Home / USA News

ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ആദ്യകുർബാന സ്വീകരണത്തിനൊരുങ്ങുന്ന കുട്ടികളെ സന്ദർശിച്ചു

Text Size  

Story Dated: Wednesday, March 09, 2016 12:41 hrs UTC

ഷിക്കാഗോ: ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണത്തിനും, പ്രഥമ കുമ്പസാരത്തിനും ഒരുങ്ങിക്കൊണ്ടിരിക്കുന്ന തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിലെ മൂന്നാം ക്ലാസ്സ് കുട്ടികൾക്കുവേണ്ടി, ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പ്രത്യേക ഒരുക്ക സെമിനാർ നടത്തി. ഫൊറോനാ അസി. വികാരി റെവ. ഫാ. ജോസ് ചിറപ്പുറത്ത് പിതാവിനെ സ്വാഗതം ചെയ്തു. ഫെബ്രുവരി 28 ഞായറാഴ്ച രാവിലെ 9.45 ന് മാർ അങ്ങാടിയത്ത് പിതാവ് മുഖ്യകാർമ്മികനും, അസി. വികാരി റെവ. ഫാ. ജോസ് ചിറപ്പുറത്ത് സഹകാർമികനുമായി അർപ്പിച്ച വിശുദ്ധ ബലിക്കുശേഷമാണ് സെമിനാർ നടത്തിയത്. ആദ്യ കുർബാന സ്വീകരണത്തിനൊരുങ്ങുന്ന മൂന്നാം ക്ലാസിലെ കുട്ടികളെ, ദൈവ സ്നേഹം, പരിശുദ്ധ ത്രിത്വം, മാമ്മോദീസ, സ്ഥൈര്യലേപനം, വി. കുർബാന, കുമ്പസാരം എന്നീ വിഷയങ്ങളേപ്പറ്റി ബിഷപ്പ് ലളിതമായ ഭാഷയിൽ പഠിപ്പിക്കുകയും, ആത്മീയ ചൈത‌ന്യത്താൽ നിറക്കുകയും ചെയ്തു. അതോടൊപ്പം കുട്ടികളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുകയും, അവരോട് പിതാവ് ഒരു നല്ല അപ്പച്ചനെന്നപോലെ ഇടപഴകുകയും ചെയ്തു. ക്ലാസ്സിനുശേഷം കുട്ടികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകി അനുഗ്രഹിച്ചു. മാതാപിതാക്കൾ തയ്യാറാക്കിയ സ്നേഹവിരുന്നിൽ പിതാവ്, ഫാ. ജോസ് ചിറപ്പുറത്ത്, കുട്ടികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരോടൊപ്പം പങ്കെടുത്തു. ബിഷപ്പുമായി സമയം ചിലവഴിക്കാൻ സാധിച്ചത് വലിയ ഒരു അനുഭവവും, കുട്ടികളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവവും ആയിരുന്നെന്ന് എല്ലാ മാതാപിതാക്കളും, കുട്ടികളും നന്ദിയോടെ പങ്കുവെച്ചു. പരിപാടികൾക്ക് ചിനു തോട്ടത്തിന്റെ നേത്യുത്വത്തിൽ എല്ലാ മാതാപിതാക്കളും, അസി. ഡി. ർ. ഇ. മാരായ ടീന നെടുവാമ്പുഴ, മാർലിൻ പുള്ളോർകുന്നേൽ, അധ്യാപകരായ ആൻസി ചേലക്കൽ, മഞ്ചു ചകിരിയാംതടത്തിൽ, ഷോൺ പുളിമലയിൽ, യൂണിസ് തറത്തട്ടേൽ എന്നിവർ നേത്യുത്വം നൽകി. ജോബി ഓലിയിൽ എല്ലാവർക്കും വേണ്ടി, മാർ ജേക്കബ് അങ്ങാടിയത്തിന് നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.