You are Here : Home / USA News

മുരളി ജെ. നായരുടെ കഥാസമാഹാരം ഹണ്‍ടിംഗ്ഡന്‍ താഴ്‌വരയിലെ സന്ന്യാസിക്കിളികള്‍ പ്രകാശനം ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 10, 2016 12:24 hrs UTC

മുരളി ജെ. നായരുടെ കഥാസമാഹാരം 'ഹണ്‍ടിംഗ്ഡന്‍ താഴ്‌വരയിലെ സന്ന്യാസിക്കിളികള്‍' പ്രകാശനം ചെയ്തു. ചാരുംമൂട് മലയാളം സര്‍ഗവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍വെച്ച് നോവലിസ്റ്റ് വി.ജെ. ജെയിംസ് കവി ഇഞ്ചക്കാട് ബാലചന്ദ്രനു പുസ്തകം നല്കിക്കൊണ്ടാണു പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. സര്‍ഗവേദി പ്രസിഡന്റ് ചാരുംമൂട് ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം നോവലിസ്റ്റ് ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ ആയിരുന്നു മുഖ്യപ്രഭാഷകന്‍. വള്ളികുന്നം രാജേന്ദ്രന്‍ പുസ്തകപരിചയവും ശൂരനാട് ദാമോദരന്‍ നായര്‍, ഷൌക്കത്ത് കോട്ടുക്കലില്‍, ചാരുംമൂട് രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങളും നടത്തി. മുരളി ജെ. നായര്‍ മറുപടി പറഞ്ഞു. കവി രാജന്‍ കൈലാസ് സ്വാഗതവും സര്‍ഗവേദി സെക്രട്ടറി കുറ്റിപ്പുറത്തു ഗോപാലന്‍ നന്ദിയും പറഞ്ഞു. പ്രകാശന സമ്മേളനത്തോടനുബന്ധിച്ച്, ഇഞ്ചക്കാട് ബാലചന്ദ്രന്‍ അടക്കമുള്ള പ്രശസ്തര്‍ പങ്കെടുത്ത കവിയരങ്ങും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.