You are Here : Home / USA News

കലാഭവന്‍ മണിക്ക് കെ.എച്ച്.എന്‍.എയുടെ ആദരാഞ്ജലികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 11, 2016 02:21 hrs UTC

ചിക്കാഗോ: മലയാള ചലച്ചിത്രലോകത്തെ കറുത്ത മുത്തായിരുന്ന കലാഭവന്‍ മണി തന്റെ അഭിനയസിദ്ധികൊണ്ട് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് വളരെ പ്രശസ്തനായിക്കഴിഞ്ഞിരുന്നു. വളരെ ആകസ്മികമായാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. ഇന്ത്യന്‍ ചലച്ചിത്ര മേഖയെ സമ്പന്നമാക്കുവാന്‍ കഴിയുന്ന നടനവൈഭവമുള്ള മണിയുടെ അകാലനിര്യാണം ചലച്ചിത്രലോകത്തിന് തീരാനഷ്ടമാണെന്നു കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായരും, ട്രസ്റ്റി ചെയര്‍മാന്‍ ഷിബു ദിവാകരനും പറഞ്ഞു. നാടന്‍പാട്ടിനു പുതിയ ആവിഷ്കാരവും ശൈലിയും നല്‍കിയ മണിയുടെ സംഭാവന മലയാളിക്ക് ഒരിക്കലും മറക്കാനാവുന്നതല്ലെന്നു സെക്രട്ടറി രാജേഷ് കുട്ടി പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.