You are Here : Home / USA News

പ്രണാം സംഗീ­ത­നിശ ഏപ്രില്‍ രണ്ടിന് ശനി­യാഴ്ച ടീനെ­ക്കില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 11, 2016 11:58 hrs UTC

ടീനെക്: ന്യൂജേഴ്‌സി ആസ്ഥാ­ന­മായി പ്രവര്‍ത്തി­ക്കുന്ന പ്രണാം മള്‍ട്ടി­മീ­ഡിയ ഇന്റര്‍നാ­ഷ­ണ­ലിന്റെ വസ­ന്ത­കാല സംഗീ­തോ­പ­ഹാ­ര­മായ "പ്രണാം സംഗീ­ത­നിശ' ഏപ്രില്‍ രണ്ടാം തീയതി ശനി­യാഴ്ച വൈകു­ന്നേരം 4.30­-ന് ടീനെ­ക്കിലെ ടെമ്പിള്‍ എമത് ഓഡി­റ്റോ­റി­യ­ത്തില്‍ വച്ചു നട­ത്താന്‍ തീരു­മാ­നി­ച്ചി­രി­ക്കു­ന്നു. പ്രണാ­മിന്റെ പ്രഥമ ഉപ­ഹാ­ര­മായ മല­യാ­ള­ത്തിലെ പ്രശസ്ത പിന്നണി ഗായ­കര്‍ ആല­പിച്ച "സ്‌നേഹാ­ഞ്ജലി' ക്രിസ്തീയ സംഗീത മെഗാ ആല്‍ബ­ത്തിനുശേഷം വിനു ചാക്കോ­യും ടീം അംഗ­ങ്ങളും അണി­യി­ച്ചൊ­രു­ക്കുന്ന താര­നി­ബി­ദ്ധമായ ഈ സംഗീ­ത­വി­രു­ന്നില്‍ തത്സ­മയ വൃന്ദ­വാ­ദ്യ­ങ്ങ­ളുടെ അക­മ്പ­ടി­യോടെ അമേ­രി­ക്ക­യിലെ പ്രശസ്ത സംഗീ­ത­നി­പു­ണ­രോ­ടൊപ്പം കലാ­രം­ഗത്തെ നവ­പ്ര­തി­ഭ­കളും അ­ണി­നി­ര­ക്കു­ന്നു. വര്‍ണ്ണ­ശ­ബ­ള­മായ ഈ സംഗീ­ത­സ­ന്ധ്യയ്ക്കു മാറ്റു­കൂ­ട്ടു­വാന്‍ പ്രശസ്ത ക്രിസ്തീയ ഗാന­ര­ച­യി­താ­വായ ഫാ. ജോണ്‍ പിച്ചാ­പ്പ­ള്ളി­യോ­ടൊപ്പം കൃത­ഹ­സ്ത­രായ തഹ­സീന്‍ മുഹ­മ്മ­ദ്, ജോഷി ജോസ്, ആന്റണി ചേല­ക്കാ­ട്ട്, സോഫിയ മണ­ലില്‍, ആല്‍ബര്‍ട്ട് ദാനി­യേല്‍, ജെംസണ്‍ കുര്യാ­ക്കോ­സ്, ടിന്റു മാത്യു, ദിവ്യ ഫിലിപ്പ് തുട­ങ്ങി­യ­വരും പങ്കെ­ടു­ക്കു­ന്ന­താ­ണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.