You are Here : Home / USA News

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 11, 2016 12:01 hrs UTC

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: നോര്‍ത്ത് ജേഴ്‌സിയിലെ പ്രമുഖ എക്യുമെനിക്കല്‍ പ്രസ്ഥാനമായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ(ബി. സി. എം. സി. ഫെലോഷിപ്പ്) 2016 2017 വര്‍ഷങ്ങളിലേക്കുള്ള ഭരണസമിതി സ്വാദ് റെസ്റ്റോറന്‍റില്‍ ചേര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ തയ്യാറാക്കി. ക്രിസ്തീയ സാക്ഷ്യം, മലയാളി ക്രിസ്ത്യാനി പാരമ്പര്യം, മൂല്യങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുവാന്‍ എല്ലാ ക്രിസ്ത്യാനി വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഈ ഫെലോഷിപ്പിന് പ്രത്യേക പ്രസക്തിയുണ്ടെന്നും എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ സംഘടനയ്ക്കാവുമെന്നും പുതിയ പ്രസിഡന്‍റ് അഡ്വ. റോയി ജേക്കബ് കൊടുമണ്‍ പ്രസ്താവിച്ചു. മുന്‍ വര്‍ഷത്തെ ഭാരവാഹികളായ പ്രസിഡന്‍റ് ടി. എസ്. ചാക്കോ, സെക്രട്ടറി സജി റ്റി. മാത്യു, ട്രഷറര്‍ പ്രസാദ് മാത്യു, മറ്റ് കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ സേവനങ്ങള്‍ക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 30 വര്‍ഷമായി ഈ പ്രദേശത്ത് സഭാവ്യത്യാസമില്ലാാതെ പ്രവര്‍ത്തിക്കുന്ന ബി. സി. എം. സി. ഫെലോഷിപ്പ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്. അടുത്ത രണ്ടു വര്‍ഷക്കാലം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കുവാന്‍ പ്രവര്‍ത്തകസമിതി ഐക്യകണ്‌ഠേന തീരുമാനമെടുത്തു. അഡ്വ. റോയി ജേക്കബ് കൊടുമണ്‍(പ്രസിഡന്‍റ്), സൂസന്‍ മാത്യു(വൈസ് പ്രസിഡന്‍റ്), രാജന്‍ മോഡയില്‍ (സെക്രട്ടറി), സെബാസ്റ്റ്യന്‍ ജോസഫ് (ട്രഷറര്‍) സൂസന്‍ മാത്യൂസ്(ജോയിന്‍റ് സെക്രട്ടറി/ജോയിന്‍റ് ട്രഷറര്‍) എന്നിവരാണ് അടുത്ത രണ്ടുവര്‍ഷത്തെ ഭരണസമിതിയംഗങ്ങള്‍. കമ്മിറ്റിയംഗങ്ങള്‍: റവ. ഫാ. ബാബു കെ. മാത്യു, റവ. പോള്‍ ജോണ്‍, ജെംസണ്‍ കുറിയാക്കോസ്, പി. ബി. ജോയി, രാജന്‍ പാലമറ്റം, ജോണ്‍സ് തമ്പാന്‍, ഷാജി ജോണ്‍, പ്രസാദ് മാത്യു, സജി. റ്റി. മാത്യു, ഏഡിസണ്‍ മാത്യു, ഉമ്മന്‍ എം. തോമസ്, സോബി കുരുവിള, ജോയി വര്‍ഗീസ്. ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്: ഏബ്രഹാം വര്‍ഗീസ്, ടി. എസ്. ചാക്കോ, വിക്ലിഫ് തോമസ്, പ്രൊഫ. സണ്ണി മാത്യൂസ്, വര്‍ഗീസ് പ്ലാമൂട്ടില്‍, സാമുവേല്‍ നൈനാന്‍. ഓഡിറ്റേഴ്‌സ്: ജോസഫ് വര്‍ക്കി, സാം ജോര്‍ജ്. വിവിധ സഭാ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് റവ. ഫാ. ബാബൂ കെ. മാത്യു, റവ. റോയി മാത്യു, റവ. റജി പോള്‍, റവ. ഡോ. പോള്‍ പാത്തിക്കല്‍, റവ. ഫാ. ജേക്കബ് ക്രിസ്റ്റി, റവ. ഫാ. ജോസഫ് വര്‍ഗീസ് റവ. പോള്‍ ജോണ്‍, റവ. രാജന്‍ എം. ഫിലിപ്പ് എന്നീ ആത്മീയ നേതാക്കന്മാര്‍ സംഘടനയുടെ പേട്രണ്‍മാരായി പ്രവര്‍ത്തിക്കുന്നു. ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ ആഭിമുഖ്യത്തില്‍ സംയുക്ത ഈസ്റ്റര്‍ ആഘോഷം 2016 ഏപ്രില്‍ 17ാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടത്തപ്പെടും .ഇതിലേക്ക് എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും സംഘാടകര്‍ സാദരം ക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.