You are Here : Home / USA News

വേള്‍ഡ് ഡേ ഓഫ് പ്രയര്‍ മാര്‍ച്ച് 12

Text Size  

Story Dated: Friday, March 11, 2016 12:08 hrs UTC

ന്യൂജേഴ്‌സി: എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് ന്യൂജേഴ്‌സിയുടെ നേതൃത്വത്തില്‍ വേള്‍ഡ് ഡേ ഓഫ് പ്രയര്‍ മാര്‍ച്ച് 12 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ മിഡ്‌ലാന്‍ഡ് പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആചരിയ്ക്കുന്നു.

ലോകത്തിലെ 170 ല്‍ പരം രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ ആദ്യ വെള്ളിയാഴ്ച സ്ത്രീകളുടെ നേതൃത്വത്തില്‍ ആചരിക്കപ്പെടുന്ന ഒരു പ്രാര്‍ത്ഥനാ യജ്ഞം ആണ് വേള്‍ഡ് ഡേ ഓഫ് പ്രയര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഓരോ വര്‍ഷവും ഓരോ രാജ്യത്തിന് വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. ക്യൂബയെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ പ്രാര്‍ത്ഥനകള്‍. ഇന്ത്യയിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നുള്ള റവ.ഡോ.പി.സി.തോമസ് ആണ് ഈ വര്‍ഷത്തെ പ്രോഗ്രാമിന്റെ മുഖ്യ പ്രഭാഷകന്‍. മിസിസ് ഡാര്‍ലി ജേക്കബ് ബൈബിള്‍ ക്ലാസ് എടുക്കും. റവ.ഡോ.ജേക്കബ് ഡേവിഡ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. പരിപാടിയുടെ വിജയത്തിന് റവ.ഫാ.സണ്ണി ജോസഫ്, സെക്രട്ടറി സോഫി വില്‍സണ്‍, ഷൈജു, ജിനു, അജിത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. സജി കീക്കാടന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.