You are Here : Home / USA News

ഡാലസ് ക്രൈസ്റ്റ്‌ ദി കിംഗ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, March 11, 2016 12:10 hrs UTC

ഡാലസ് : ഡാലസ് ക്രൈസ്റ്റ്‌ ദി കിംഗ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 18 ,19, 20 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ പത്തു വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയുമാണ് ധ്യാനശുശ്രൂഷകള്‍. ഫാ. മാത്യു പുലിയുറുമ്പില്‍ എംസിബിഎസ്, ബ്രദര്‍ സാബു ആറുതൊട്ടിയില്‍ എന്നിവരാണ് പരിശുദ്ധാത്മാഭിഷേക ധ്യാനത്തിനും രോഗശാന്തി ശുശ്രൂഷയ്ക്കും നേതൃത്വം നല്‍കുക. വിശ്വാസികളേവരേയും ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ മാത്യു മേലേടം (വികാരി) : 2488201190\ Venue: 13565 Webb Chapel Rd, Farmers Branch, TX 75234

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.