You are Here : Home / USA News

ആറന്മുളയിൽ അങ്കം വെട്ടാൻ ശ്രീ കുര്യൻ പ്രക്കാനത്തിനു ഫൊക്കാനയുടെ പിന്തുണ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Friday, March 11, 2016 12:15 hrs UTC

പ്രവാസി മലയാളികളെ ആവേശം കൊള്ളിച്ചു ചരിത്രത്തിൽ ആദ്യമായി കേരള രാഷ്ട്രീയത്തിൽ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി കേരള നിയമസഭാ തിരെഞ്ഞെടുപ്പിൽ പൊരുതുവാനായി തയ്യാറെടുക്കുന്ന നോർത്ത് അമേരിക്കൻ മലയാളി പ്രവാസിയും ഫോക്കാന കാനഡ റീജിയൻ വൈസ്പ്രസിടെന്റ്റുമായ ശ്രീ കുര്യൻ പ്രക്കാനത്തെ പിന്തുണക്കുവാൻ നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ദേശീയ കമ്മറ്റി തീരുമാനിച്ചു. ആഗോള പ്രവാസി മലയാളികളെ ആവേശം കൊള്ളിച്ചു ചരിത്രത്തിൽ ആദ്യമായി കേരള രാഷ്ട്രീയ ത്തിൽ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുവാൻ നോർത്ത് അമേരിക്കൻ മലയാളി പ്രവാസി മലയാളി മുന്നണി സ്വതന്ത്രനായി രംഗത്ത്­. അടുത്തു വരുന്ന കേരള നിയമ സഭാ തിരെഞ്ഞെടുപ്പിൽ നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളിയും മാധ്യമ പ്രവർത്തകനുമായ ശ്രീ കുര്യൻ പ്രക്കാനം പത്തനംതിട്ട ജില്ലയിൽ ആറന്മുളയിൽ ആണ് സ്വതന്ത്രനായി മതസരിക്കുന്നത് . ഇന്ത്യൻ പ്രവാസി കോണ്‍ഗ്രസ്­ കമ്മറ്റി പ്രസിടന്റ്‌റ്, ഫൊക്കാനാ കാനഡ റീജിണൽ പ്രസിഡന്റ്, കാനഡയിലെ ബ്രംടൻ മലയാളി സമാജം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന കുര്യൻ നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകൻ ആണ്. പ്രവാസികളോടുള്ള സർക്കാരുകളുടെ അനാസ്ഥയിലും അവഗണനയിലും പ്രതിക്ഷേധിച്ചാണ് പ്രവാസി മലയാളി മുന്നണി ഇത്തവണ മത്സര രംഗത്ത്­ ഇറങ്ങുന്നത്. ലോകത്തിനെ വിവിധ ഭാഗങ്ങളിൽ ഉള്ള പ്രവാസികൾ ഇതിനോടകമായി ശ്രീ കുര്യനുവേണ്ടി പ്രചാരണ രംഗത്ത്­ സജീവമായി കഴിഞ്ഞു. പ്രവാസം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയവരുടെ പിന്തുണയോടെ കേരളത്തിലും പ്രചാരണ രംഗത്ത്­ ശ്രീ കുര്യൻ സജീവമായി കഴിഞ്ഞു. പ്രവാസികളുടെ അവകാശങ്ങൾക്കായി പൊരുതാൻ രാഷ്ട്രീയ സാമുദായിക സംഘടനാ വിത്യാസമില്ലാതെ എല്ലാവരും ഒറ്റകെട്ടായി ശ്രീ കുര്യൻ പ്രക്കാനത്തെ പിന്തുണക്കമെന്നു ഫൊക്കാനാ ദേശീയ പ്രസിഡണ്ട്‌ ശ്രീ ജോൺ പി ജോൺ ആഹ്വാനംചെയ്തു. ഇതു കേരള രാഷ്ട്രീയത്തിൽ പ്രവാസി മുന്നേറ്റത്തിന്റെ ഒരു തുടക്കമാണ് , ഈ മുന്നേറ്റത്തിൽ എല്ലാ പ്രവാസികളും അവരുടെ കുടുംബാഗങ്ങളും മുന്നണി പോരളികളാകാൻ മുന്നോട്ടുവരണം . എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രവ്സികൾക്ക് അർഹിക്കുന്ന അംഗീകാരം നൽകാൻ തയ്യാറാകണം. അതിനു ശ്രീ കുര്യൻ പ്രക്കാനത്തിന്റെ സ്ഥാനര്തിത്വം ഇടയാകട്ടെ എന്നു ഫൊക്കാനാ ബോർഡ് ഓഫ് ട്രസ്ടീ ചെയർ ശ്രീ പോൾ കറുകപള്ളി അഭ്യർഥിച്ചു രാഷ്രീയ പാർട്ടികൾക്ക് എതിരെ ഉള്ള മത്സരമല്ല മറിച്ചു പ്രവാസികളുടെ അവകാശങ്ങൾക്കായി ഉള്ള ധർമ്മ സമരമാണ് ഫോക്കാന സെക്രട്ടറി ശ്രീ വിനോദ് കേയര്കെ പറഞ്ഞു . ഈ മത്സരം പ്രവാസികളുടെ അവകാശങ്ങൾ നേടുന്നതിനുള്ള ഒരു നാഴികകല്ലാണ് ശ്രീ കുര്യൻ പ്രക്കാനതിനു എല്ലാ വിജയാശംസകളും നേരുന്നതായി ശ്രീ ഫിലിപോസ് ഫിലിപ്പും ട്രഷറർ ജോയി ഇട്ടനും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.