You are Here : Home / USA News

സാജൻ കുര്യന്‍ പിൻതുണയുമായി കേരള അസോസിയേഷൻ ഓഫ് പാo ബീച്ച് (K.A.P.B.).

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, March 11, 2016 10:23 hrs UTC

വെസ്റ്റ് പാം ബീച്ച്, ഫ്ളോറിഡ: എന്നും ഫ്ലോറിഡയിലെ മലയാളി സമൂഹത്തിനായി നില കൊണ്ടിട്ടുള്ള കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് (www.keralapb.com), ഫ്‌ളോറിഡ സ്‌റ്റേറ്റ് റെപ്രെസെന്‍റ്റേറ്റീവായി ബ്രോവേർഡ് കൗണ്ടി- ഡിസ്ട്രിക്റ്റ് 92 ലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാജൻ കുര്യനു പൂർണ്ണ പിൻതുണ പ്രഖ്യാപിച്ചു. അമേരിക്കൻ മലയാളി സമൂഹത്തിൽ നിന്നും, ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്ന വളരെ ചുരുക്കം ആളുകളിൽ ഒരാളാണ് സാജൻ കുര്യൻ. മാർച്ച്‌ 6, 2016 ഞായറാഴ്ച്ച വെസ്റ്റ് പാo ബീച്ചിലുള്ള ടേസ്റ്റ് ഓഫ് ഇന്ത്യ റസ്റ്ററന്റിൽ നടന്ന സ്വീകരണത്തിൽ വെച്ചാണ്‌ കേരള അസ്സോസിയേഷൻ ഓഫ് പാം ബീച്ച് (K.A.P.B.), സാജൻ കുരിയന് ഐക്യകണ്ഠേന പിന്തുണ പ്രഖ്യാപിച്ചത്. കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് പ്രസിഡന്റ്‌ ബിജു തോണിക്കടവിലിന്റെ അധ്യഷതയിൽ കൂടിയ പ്രസ്തുത യോഗത്തിൽ, ട്രഷറാർ മാത്യു തോമസ്‌ സ്വാഗതം ചെയ്തു. തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ, സാജൻ കുര്യൻ പോലെ ഒത്തിരി മലയാളികൾ അമേരിക്കൻ ദേശീയ രാഷ്ട്രീയത്തിൽ ഇറങ്ങി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എല്ലാ മലയാളി വോട്ടർമാരും, വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സെക്രട്ടറി ജോണി തട്ടിൽ, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജഗതി നായർ, മുൻ പ്രസിഡന്റ്‌ ആയ സജി ജോൺസൺ, ലൂക്കോസ് പൈനുംകൽ, ബാബു പിണക്കാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. മാത്യു ബെഞ്ചമിൻ, മാത്യു പാറയിൽ, സുരേഷ് ബാബു എന്നിവർ വിജയാശം സകൾ നേർന്നു സംസാരിച്ചു. സാജൻ കുര്യൻ തന്റെ മറുപടി പ്രസംഗത്തിൽ, കേരളാ അസോയിയേഷൻ ഓഫ് പാം ബീച്ചിനെ പോലെയുള്ള സംഘടനകൾ തനിക്ക് നൽകുന്ന പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകുകയില്ലെന്ന് പറഞ്ഞു. വൈസ് പ്രസിഡന്റ്‌ ജിജോ ജോസ് നന്ദി പറഞ്ഞു. അമേരിക്കയിലാദ്യമായാണ് ഒരു മലയാളി സ്‌റ്റേറ്റ് റെപ്രസെൻസ്റ്റേറ്റീവ് സ്ഥാനത്തേക്കു മത്സരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനിയും, എ.ഐ.സി.സി. മെമ്പറുമായിരുന്ന പിതാവ് കുര്യൻ ഫ്രാൻസിസിന്റെ പാതകൾ പിന്തുടർന്നാണ് സാജൻ കുര്യൻ അമേരിക്കൻ രാഷ്ട്രിയ രംഗത്തേക്ക് പ്രവേശിക്കുന്നത്. മികച്ച വാഗ്മിയും, സാമൂഹിക- സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യവുമായ സാജൻ കുര്യനും മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ്. ബിജു തോണി കടവിലറിയിച്ചാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.