You are Here : Home / USA News

ചിരിയും ചിന്തയുമായി സുരാജ് വെഞ്ഞാറമൂട് ഫോമാ കൺവൻഷനിൽ - ഫോമാ ന്യൂസ്‌ ടീം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, March 11, 2016 11:19 hrs UTC

ഫ്ലോറിഡ: മലയാളിയുടെ സ്വന്തം സുരാജ് ഫോമാ ഫ്ലോറിഡാ കൺവൻഷനിൽ പങ്കെടുക്കുമെന്ന് ഫോമാ ജനറൽ കൺവൻഷൻ ചെയർമ്മാൻ ശ്രീ.മാത്യു വർഗീസ്‌ അറിയിച്ചു .അമേരിക്കാൻ മലയാളികളുടെ കലാ വേദികളെ സജീവമാക്കിയ സുരാജിന്റെ സാന്നിധ്യം ഫോമായുടെ കൺവൻഷന്റെ കലാ വേദിയും സജീവമാക്കും . മലയാള ചലച്ചിത്ര രംഗത്തെ പ്രഗത്ഭനായ അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ മികച്ച ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായി. മിമിക്രിയിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്ക് കടക്കുന്നത്. 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. തിരുവനന്തപുരം ഗ്രാമ്യഭാഷയുടെ പ്രത്യേകതകൾ ചലച്ചിത്രത്തിൽ വരുത്തികൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്.അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തിൽ നായക വേഷവും ചെയ്തു,2013-മികച്ച നടനുള്ള ദേശീയപുരസ്കാരം - (പേരറിയാത്തവർ) അച്ഛന്റെ വഴി പിന്തുടര്ന്ന് പട്ടാളത്തില് ചേരാനായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ ആഗ്രഹം. എന്നാല് ഒരു സൈക്കില് അപകടമാണ് സുരാജിന്റെ ജീവിതത്തെ വഴിതിരിച്ചുവിട്ടത്. ആ അപകടത്തില് വലതു കൈയ്യുടെ ശേഷി പകുതി നഷ്ടപ്പെട്ടു. ഇല്ലായിരുന്നുവെങ്കില് ഭാരതത്തിന്റെ ഏതെങ്കിലും അതിര്ത്തികളിലെ പട്ടാള ക്യാമ്പിലായിരുന്നു എന്റെ ജീവിതം എന്ന് സുരാജ് വെഞ്ഞാറമൂട് പല സ്ഥലത്തും പറഞ്ഞിട്ടുണ്ട് മിമിക്രിയില് തുടങ്ങിയ യാത്ര സുരാജിനെ സിനിമയിലെത്തിച്ചു. വലതു കൈയ്യുടെ ശേഷിക്കുറവൊന്നും ദേശീയ പുരസ്കാരം നേടാന് നടന് തടസ്സമായിരുന്നില്ല. കേരളത്തിലങ്ങോളം ഇങ്ങോളം അരവയറുമായി രാപകലില്ലാതെ മിമിക്രി കളിച്ചു നടന്ന കാലവും, അന്നേ മനസ്സില് കുടിയേറിയ സിനിമാ സ്വപ്നവും, അതിന് വേണ്ടി നേരിടേണ്ടി വന്ന അവഗണനകളും സുരാജിന് ഉണ്ടായിട്ടുണ്ട് രാജമാണിക്യം എന്ന ചിത്രം മമ്മൂട്ടിയുടെ രാജമാണിക്യം എന്ന ചിത്രത്തിലെ 'തിരോന്തോരം സ്ലാങ്' എങ്ങിനെ നടന് ബ്രേക്ക് നല്കി.എന്നാല് അതേ ചിത്രത്തില് ആശിച്ചു മോഹിച്ചു ചെയ്ത വേഷം എഡിറ്റിങ് മുറിയിലെത്തിയപ്പോള് കട്ട് ചെയ്ത വേദനിക്കുന്ന അനുഭവവുമുണ്ട് ദേശീയ പുരസ്കാരം എന്തര് തള്ളേ എന്ന വിളിയുമായി മലയാള സിനിമയില് എത്തിയ സുരാജ് വെഞ്ഞാറമൂട് പിന്നീട് കുറേക്കാലം ആവര്ത്തന വിരസതയുടെ തടവറയില് പെട്ടുപോയി. അതില് നിന്നുള്ള മോചനത്തിന്റെ താക്കോലായാണ് അമേരിക്ക ഉൾപ്പെടെ ഉള്ള സ്റ്റജെ ഷോകളിൽ നിന്നും ലഭിച്ചത് . എല്ലാം ചിത്രങ്ങളിലും നിറഞ്ഞു നിന്ന സുരാജ് വെഞ്ഞാറമൂട് ഇപ്പോൾ ടെലിവിഷൻ ഷോകളിൽ സജീവമാണ്. എന്നാൽ സുരാജിനെ പെട്ടെന്ന് അവതാരക വേഷത്തിൽ കണ്ടപ്പോൾ പലരും ചോദിച്ച ഒരു ചോദ്യമുണ്ട്. പുതിയ ഓഫറുകള് ഒന്നും വരാത്തതുക്കൊണ്ടാണോ അവതാരകനായി ടെലിവിഷന് ഷോകളില് തുടരുന്നത്? പക്ഷേ ആ ചോദ്യത്തിന് സുരാജ് പറയുന്ന മറുപടി ഇങ്ങനെ. എല്ലാം എന്റെ ഇഷ്ടങ്ങളാണ്, ഒരു അവതാരകനായി എത്തുമ്പോഴാണ് പ്രേക്ഷകരുമായി കൂടുതൽ അടുത്ത് നില്ക്കുവാന് കഴിയൂ. അതു പോലെ വ്യത്യസ്തമായ അനുഭവങ്ങളാണെല്ലോ അഭിനയത്തിനും ആവശ്യം. സുരാജ് പറയുന്നു. ഞാന് അനുകരിക്കാറില്ല അവതാരകനാകുമ്പോള് ഞാന് ഞാനായിട്ടാണ്. ഒരിക്കലും മറ്റൊരാളെ അനുകരിക്കാറില്ല. സുരാജ് വെഞ്ഞാറമൂട് പറയുന്നു. പുരസ്കാരങ്ങളിലും സന്തോഷമുണ്ട് മികച്ച ഹാസ്യ കഥാപാത്രത്തിന് അവാര്ഡ് ലഭിച്ചപ്പോഴാണ് താന് ഏറെ സന്തോഷിച്ചത്. കാരണം നമ്മൾ ചെയ്യുന്ന പ്രവർത്തിക്കുള്ള അംഗീകാരമാണല്ലോ പുരസ്കാരം എന്ന് പറയുന്നത്. രാഷ്ട്രീയക്കാരെ ആക്ഷേപിച്ചുകൊണ്ടുള്ള ഹാസ്യത്തരങ്ങള് ടെലിവിഷന് റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളിലും സ്ഥിരം കാണാറുള്ളതാണ്. സിനിമയെയും സിനിമക്കാരെയും അനുകരിക്കുമ്പോള് അത് ഹാസ്യമായി മാറാറുമുണ്ട്. ഇപ്പോഴിതാ മലയാളത്തിൽ ബ്ലോക്ബസ്റ്റർ ഹിറ്റായ, ഇപ്പോഴും പ്രദര്ശനം തുടരുന്ന എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രത്തിന്റെ കഥയെ ആസ്പദമാക്കിയും കോമഡി എത്തിയിരിക്കുന്നു. ഏഷ്യനെറ്റിലെ കോമഡി അവാർഡ് നൈറ്റിലാണ് സുരാജും സംഘവും എന്ന് നിന്റെ മൊയ്തീന് സിനിമയെ ഹാസ്യ വത്കരിച്ചത്.ഇത്തരം സമകാലിക കോമഡികൾ അവതരിപ്പിക്കുന്നതിൽ സുരാജിനോളം കഴിവുള്ള മറ്റൊരു നടൻ ഉണ്ടോ എന്ന് സംശയമാണ് . ഈ അനുഗ്രഹീത നടന്റെ സാന്നിധ്യം ഫ്ലോറിഡാ കൺവൻഷന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കും .തന്നെയുമല്ല കൺവൻഷനിൽ എത്തുന്ന പ്രവർത്തകർക്ക് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉന്മേഷവും നൽകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല എന്ന് ഫോമാ പ്രസിടന്റ്റ് ആനന്ദൻ നിരവേൽ ,സെക്രട്ടറി ഷാജി എഡ്വേർഡ് ,ട്രഷറാർ ജോയ് ആന്റണി എന്നിവർ അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.