You are Here : Home / USA News

കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്‍ വാര്‍ഷിക ഡിന്നര്‍ നൈറ്റ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 12, 2016 12:20 hrs UTC

മിസ്സിസാഗാ: കാനഡയിലെ മലയാളി നേഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) വാര്‍ഷിക ഡിന്നര്‍ നൈറ്റ് ഏപ്രില്‍ 23-നു ശനിയാഴ്ച വൈകിട്ട് 6.30-ന് നടരാജ് ബാങ്ക്വറ്റ് ഹാളില്‍ (Nataraj Banquet Hall, 7275, Torbram Road, Mississauga, L4TIG8 ) വച്ച് നടത്തപ്പെടുന്നു. കാനഡയിലെ മലയാളികളുടെ ആരോഗ്യ, കലാ-സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലെ അഭിവൃദ്ധിക്കും പുതിയ കുടിയേറ്റക്കാരായ മലയാളി നേഴ്‌സുമാരുടെ ഉന്നമനത്തിനും സി.എം.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നു. ഈവര്‍ഷത്തെ ഡിന്നര്‍നൈറ്റിന്റെ മുഖ്യാതിഥികളായി കനേഡിയന്‍ ക്യാബിനറ്റ് മിനിസ്റ്ററും മറ്റ് പ്രമുഖരും പങ്കെടുക്കും. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സായി എത്തിച്ചേരുന്നവര്‍ ക്രെഡന്‍ഷ്യല്‍ ഇവാല്യുവേഷനിലും മറ്റും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും, ഒരേ ബിരുദയോഗ്യതയ്ക്ക് ഏകീകൃത ഇവാല്യുവേഷന്‍ പ്രോസസ് നടപ്പാക്കുന്നതിനും, വിദ്യാര്‍ത്ഥികള്‍ക്ക് ജോലി കണ്ടുപിടിക്കുന്നതിനും, എളുപ്പത്തില്‍ പി.ആര്‍ കരസ്ഥമാക്കുന്നതിനും വേണ്ട ഇളവുകള്‍, വിസ അനുവദിക്കുന്നതിലും, സ്റ്റേ ബായ്കിന്റെ കാലാവധി കൂട്ടിയും മറ്റും സഹാ­യി­ക്ക­ണ­മെന്ന് അഭ്യര്‍ത്ഥിച്ചും കനേ­ഡി­യന്‍ ഇമി­ഗ്രേ­ഷന്‍ ആന്‍ഡ് റഫ്യൂജി മിനി­സ്റ്റര്‍ക്ക് സി.­എം.­എന്‍.­എ­യുടെ വെബ്‌സൈറ്റ് നിവേ­ദനം സമര്‍പ്പി­ക്കു­ന്ന­തി­നുള്ള ഒപ്പു­ശേ­ഖ­രണം നട­ത്തു­ന്ന­തിന് ബ്രാംപ്ട­ണില്‍ ചേര്‍ന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം തീരു­മാ­നി­ച്ചു. ഇത­നു­സ­രി­ച്ചുള്ള മെമ്മോ­റാണ്ടം അസോ­സി­യേ­ഷന്റെ മേല്‍നോ­ട്ട­ത്തില്‍ തയാ­റാ­യി­വ­രു­ന്നു. കൂടാതെ പുതു­തായി എത്തി­ച്ചേ­രുന്ന നേഴ്‌സു­മാര്‍ക്കു­വേണ്ടി മാര്‍ഗ്ഗ­നിര്‍ദേ­ശ­ങ്ങളും ഉപ­ദേ­ശ­ങ്ങളും അസോ­സി­യേ­ഷന്‍ നല്‍കി­വ­രു­ന്നു. ഉദ്യോ­ഗാര്‍ത്ഥി­കള്‍ക്കു­വേണ്ടി "ടിപ്‌സ് ഓഫ് ഫെയ്‌സ് ആന്‍ ഇന്റര്‍വ്യൂ' എന്ന പരി­പാടി വിജ­യ­ക­ര­മായി മുന്നേ­റു­ന്നു. ആദ്യ­മായി വീടു വാങ്ങു­ന്ന­വര്‍ക്കു­വേണ്ടി ഹോംലൈഫ് മിറ­ക്കിള്‍ ബ്രേക്കേ­ജു­മായി സഹ­ക­രിച്ച് 'ഏണ്‍ ഫിഫ്റ്റി പേര്‍സെന്റ് ഓഫ് ദി സെയില്‍ പേഴ്‌സണ്‍സ് കമ്മീ­ഷന്‍ ബാക്ക് ടു ദി ബയര്‍ ടു ഫിനിഷ് ദേര്‍ ന്യൂ ഹോം' എന്ന പരി­പാ­ടിയും നോര്‍ത്ത് വുഡ് മോര്‍ട്ട്‌ഗേ­ജു­മായി സഹ­ക­രിച്ച് പുതിയ വീടു വാങ്ങു­ന്ന­വര്‍ക്കു­വേണ്ടി കുറഞ്ഞ പലിശ നിര­ക്കില്‍ വായ്പ തര­പ്പെ­ടു­ത്തുന്നതിനും മറ്റും അസോ­സി­യേ­ഷ­നി­ലൂടെ സാധി­ക്കു­ന്നു. നിര­വധി നേഴ്‌സു­മാര്‍ക്ക് ഇതിന്റെ പ്രയോ­ജനം ലഭി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. പൊതു­സ­മൂ­ഹ­ത്തിന് പ്രയോ­ജ­ന­മാ­ക­ത്ത­ക്ക­വിധം ബ്ലഡ് ഡോണര്‍ ക്ലിനി­ക്കു­കള്‍, ഓര്‍ഗന്‍ ഡോണര്‍ ഇന്‍ഫര്‍മേ­ഷന്‍ സെഷന്‍സ്, ഡയ­ബെ­റ്റിക് എഡ്യൂ­ക്കേ­ഷന്‍ സെഷ­നു­കള്‍ എന്നി­വയും അസോ­സി­യേ­ഷന്‍ നട­ത്തി­വ­രു­ന്നു. ഈവര്‍ഷത്തെ ഡിന്നര്‍നൈ­റ്റില്‍ കുട്ടി­കള്‍ക്കായി ഫേയ്‌സ് പെയിന്റിംഗ് ഉള്‍പ്പ­ടെ­യുള്ള ഗെയി­മു­ക­ളും, നേഴ്‌സു­മാ­രു­ടേയും കുടും­ബാം­ഗ­ങ്ങ­ളു­ടേയും വൈവി­ധ്യ­മാര്‍ന്ന കലാ­പ­രി­പാ­ടി­കളും ഉണ്ടാ­യി­രി­ക്കു­ന്ന­താ­ണ്. കാന­ഡ­യില്‍ ദീര്‍ഘ­കാലം സേവനം അനു­ഷ്ഠിച്ച മല­യാളി നേഴ്‌സു­മാരെ ലോംഗ് സര്‍വീസ് അവാര്‍ഡ് നല്‍കി ഡിന്നര്‍നൈ­റ്റില്‍ ആദ­രി­ക്കു­ന്ന­താ­ണ്. ഈവര്‍ഷത്തെ ഡിന്നര്‍ ആന്‍ഡ് റെക്ക­ഗ്‌നേ­ഷന്‍ നൈറ്റിന്റെ മെഗാ സ്‌പോണ്‍സര്‍ ഫെയ്ത്ത് ഫിസി­യോ­തെ­റാപ്പി ആന്‍ഡ് വെല്‍നെസ് സെന്റര്‍, 1965 Cottrelle Blvd, ബ്രാംപ്ടണ്‍ ആണ്. മെഗാ സ്‌പോണ്‍സര്‍ഷിപ്പ് എന്‍വ­ലപ് സി.­എം.­എന്‍.­എ­യ്ക്കു­വേണ്ടി വൈസ് പ്രസി­ഡന്റ് ഷീലാ ജോണ്‍ പ്രൊപ്രൈ­റ്റര്‍ ജോജന്‍ തോമ­സില്‍ നിന്നും ഏറ്റു­വാ­ങ്ങി. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്കും ടിക്ക­റ്റിനും ബന്ധ­പ്പെ­ടുക: ആനി സ്റ്റീഫന്‍ (ബ്രാം­പ്ടണ്‍) 416 616 3248, ഷീല ജോണ്‍ (മി­സി­സ്സാ­ഗാ) 416 562 5845, സൂസന്‍ ഡീന്‍ (ബ്രാം­പ്ടണ്‍) 416 230 6347, സെബാ­സ്റ്റ്യന്‍ തൊട്ടി­യില്‍ (എ­റ്റോ­ബി­ക്കോ) 647 393 9919, ലൂസി മാത്യു (ബ്രാം­പ്ടണ്‍) 905 913 2227, സിനി തോമസ് (ബ്രാം­പ്ടണ്‍) 647 505 2720, ബീന സാബു (വോ­ഗണ്‍) 905 893 7442, അന്‍ഷാ നവീന്‍ (മാ­റ്റണ്‍) 647 989 1769, ജെസി വിന്‍സെന്റ് (ഹാ­മില്‍ട്ടണ്‍) 905 331 0665, ഏലി­യാമ്മ ഓലി­പത്ത് (സ്കാര്‍ബ­റോ) 416 298 7092, ജോജോ ഏബ്രഹാം (മാര്‍ക്ഹാം) 647 960 8465, ടോം സി മാത്യു (ഹാ­മില്‍ട്ടണ്‍) 289 445 1011, സബീന ഫിലിപ്പ് (മി­സ്സി­സാ­ഗാ) 647 891 2643), മഹേഷ് മോഹന്‍ (മാര്‍ക്ഹാം) 647 703 4283, ജിജോ സ്റ്റീഫന്‍ (ടൊ­റ­ന്റോ) 647 535 5742, നിസ്സി തോമസ് (മി­സി­സ്സാ­ഗാ) 647 535 1584, ഡോണാ തോമസ് (416 551 4428). വെബ്: www.canadianmna.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.