You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന് നവ നേതൃത്വം

Text Size  

Story Dated: Saturday, March 12, 2016 02:10 hrs UTC

Ginsmon P Zacharia

 

 

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ (ഐഎഎംസിവൈ) 2016ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി രാജു വി. സക്കറിയയേയും സെക്രട്ടറി സജി കുഞ്ഞുകുട്ടി കടമ്പനാടിനെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: എബ്രാഹം കൈപ്പിള്ളില്‍ (ട്രഷറര്‍), എം.കെ. മാത്യു ( വൈസ് പ്രസിഡന്റ്), ആല്‍ഫ്രഡ് തോമസ് (ജോയിന്റ് സെക്രട്ടറി), . 54 യോങ്കേഴ്‌സ് ടെറസ് യോങ്കേഴ്‌സില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ഉമ്മന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റിക്ക് പ്രയോജനകരമാകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാജു വി. സക്കറിയ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.