You are Here : Home / USA News

ശ്രീനാരായണ കണ്‍വെന്‍ഷന്‍ വാഷിം­ഗ്ടണ്‍ ഡി.സി കിക്കോഫ് മാര്‍ച്ച് 19­-നു ശനിയാഴ്ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 15, 2016 12:49 hrs UTC

വാഷിം­ഗ്ടണ്‍ ഡിസി: ഈ വര്‍ഷം ജൂലൈ മാസം 7, 8, 9 10 തീയതികളില്‍ ഹൂസ്റ്റനില്‍ വച്ച് നടത്തപ്പെടുന്ന ദേശീയ ശ്രീ നാരായണ കണ്‍വെന്‍ഷന്റെ വാഷിംഗ് ടന്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ കിക്ക് ഓഫ്­ മാര്‍ച്ച് 19, ശനിയാഴ്ച രാവിലെ 10 മണിക്ക് Lanham, Maryland-ല്‍ വെച്ച് നടത്തപ്പെടുന്നു. ശ്രീ നാരായണ മിഷന്‍ സെന്‍റര്‍ DC (SNMC)യുടെ ആഭിമുഖത്തില്‍ നടത്തുന്ന ഈ ചടങ്ങില്‍ FSNONA യുടെ പ്രസിഡന്റ്­ ശ്രീ അനിയന്‍ തയ്യില്‍ പങ്കെടുക്കുന്നതയിരിക്കും.എസ്.­എന്‍.­എംസിയുടെ പ്രസിഡന്റ്­ ശ്രീ പീതാംബരന്‍ തൈവലപ്പില്‍ , സക്രട്ടറി ശ്രീ സുനില്‍ രാജ്, കമ്മറ്റി അംഗങ്ങളായ സര്‍വശ്രീ അനില്‍ കുമാര്‍, സന്ദീപ്­ പണിക്കര്‍, ഡോ. മുരളി രാജന്‍, സുജിത് സുകുമാരന്‍, സുനില്‍ രാജ്, സുധാകര പണിക്കര്‍, ബിന്ദു സന്ദീപ്­, ഷൈനി കുമാര്‍, ഡോ. സായ വിജിലി, ലക്ഷ്മിക്കുട്ടി പണിക്കര്‍, ലത ധന്ഞയന്‍ , ദേവി ദിവാകര്‍, രത്‌നമ്മ നാഥന്‍, മഹിത വിജിലി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും. വാഷിംഗ് ടന്‍ രീജിയനില്‍ ഉള്ള എല്ലാ ശ്രീ നാരായനീയരെയും ഈ ചടങ്ങിലേക്ക് ടചങഇ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ­301 459 4742. കണ്‍വെന്‍ഷനോടനുബന്ധിച്ച് ദാര്‍ശനിക ലോകത്തിന് ഗുരുദേവന്‍ നല്‍കിയ സംഭാവനകള്‍, ഗുരുദേവന്റെ സാഹിത്യസംഭാവനകള്‍, ഗുരുദേവ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ, സാംസ്­കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക മണ്ഡലങ്ങളിലെ സംഭാവനകള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യുന്നതാണ്. വര്‍ത്തമാന കാലത്തിന്റെ ദുരിതങ്ങളായ മത, വംശീയ­ജാതി ഭ്രാന്തുകളുടെ പരിഹാരമായി ഗുരുദര്‍ശനത്തെ എങ്ങനെ ലോകത്തിന് പരിചയപ്പെടുത്താം എന്നതാണ് കണ്‍വെന്‍ഷന്റെ മുഖ്യലക്ഷ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.